Latest NewsIndia

ലുധിയാനയില്‍ ഗണപതി ബാക്കിയാകില്ല, ദൈവത്തെ കുട്ടികള്‍ വിഴുങ്ങിക്കളയും

ഗണേശ ചതുര്‍ത്ഥി ആഘോഷം വ്യത്യസ്തമാക്കി ലുധിയാനയിലെ ഒരു സിഖ് റെസ്‌റ്റൊറന്റ്. പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കികൊണ്ട് ചോക്കളേറ്റില്‍ ഗണപതി വിഗ്രഹം സ്ഥാപിച്ചാണ് റെസ്റ്റോറന്റ് വാര്‍ത്താപ്രാധാന്യം നേടിയത്. തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷമാണ് പൂജകള്‍ക്ക് ശേഷം ഗണപതിവിഗ്രഹം നിമഞ്ജനം ചെയ്യുന്നതിന് പകരം ആസ്വദിച്ച് കഴിക്കാന്‍ ഇവിടെകുട്ടികള്‍ക്ക് അവസരം നല്‍കുന്നത്.

chocolate

കറുത്ത ബെല്‍ജിയന്‍ ചോക്ലേറ്റാണ് വിഗ്രഹ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ചോക്ലേറ്റ് വിഗ്രഹം പാലില്‍ നിമഞ്ജനം ചെയ്തതിന് ശേഷം ചോക്ലേറ്റ് മില്‍ക്ക് ഷെ്ക്കാക്കി പാവപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്യുകയാണ് ഇവിടെ പതിവ്. അങ്ങനെ പരിസ്ഥിതിക്കും സാധുകുട്ടികള്‍ക്കും പ്രാധാന്യം നല്‍കിയാണ് റെസ്റ്റോറന്റ് ഉടമ ഹരീന്ദര്‍ സിംഗിന്റെ ഗണേഷ് ചതുര്‍ത്ഥി ഒരു സന്ദേശമാകുന്നത്.

ഗണോശോത്സവത്തിന് പഞ്ചാബില്‍ അധികം പ്രാധാന്യമൊന്നും മറ്റുള്ളവര്‍ നല്‍കാറില്ല. എന്നാല്‍ ലുധിയാനയിലെ സാരാഭാ നഗര്‍ മാര്‍ക്കറ്റില്‍ ബെല്‍ജിയന്‍ ചോക്ലേറ്റിലുണ്ടാക്കിയ ഗണേശവിഗ്രഹം കാണാന്‍ ഒട്ടേറെപ്പേര്‍ എത്താറുണ്ട്. ബേല്‍ഫാന്‍സ് ബേേക്കര്‍സ് ആന്‍ഡ് ചോക്‌ളേറ്റേഴ്‌സുമായി സഹകരിച്ചാണ് ഹരീന്ദര്‍ സിംഗ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ചോക്കളേറ്റ് ശില്‍പ്പികളും പാചകവിദഗ്ധരും അടങ്ങുന്ന ഇരുപതംഗസംഘം പത്തു ദിവസംകൊണ്ടാണ് ഇത്തരത്തില്‍ മനോഹരമായ ചോക്കളേറ്റ് ഗണപതിയെ ഉണ്ടാക്കിയിരിക്കുന്നത്.

ബല്‍ജിയത്തില്‍ നിന്നും എത്തിച്ച 65 കിലോ ചോക്കളേറ്റും ഭക്ഷ്യയോഗ്യമായ സ്വര്‍ണനിറവും കലര്‍ത്തി അവസാനമിനുക്കുപണികള്‍ പൂര്‍ത്തിയാക്കി. ഗണപതി പൂജയും നടക്കും ഒപ്പം പരിസ്ഥിതിക്ക് കേടുവരുത്തുന്ന മാലിന്യങ്ങളൊന്നും ബാക്കിയാകുന്നുമില്ല എന്നതാണ് ഇത്തരത്തിലൊരു വ്യത്യസ്ത പൂജക്ക് പ്രേരിപ്പിച്ചതെന്നാണ് ഹരീന്ദര്‍ സിംഗ് പറയുന്നത്. എന്തായാലും ലുധിയാനയിലെ കുട്ടികളെപ്പോലെ ഗണേശോത്സവത്തിനായി കൊതിയോടെ കാത്തിരിക്കുന്നവര്‍ വേറെ എവിടെയുമുണ്ടാകില്ലെന്നുറപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button