KeralaLatest News

നാല് വയസുകാരിയുടെ മൂത്രത്തില്‍ ബീജം : വീട്ടുകാരെ ആശങ്കയിലാഴ്ത്തിയ ലാബ് റിപ്പോര്‍ട്ട് ഇങ്ങനെ

പാലക്കാട് : നാല് വയസുകാരിയുടെ മൂത്രത്തില്‍ ബീജം കണ്ടെത്തിയെന്ന മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശങ്കയിലായി. എന്നാല്‍ വിശദപരിശോധനയില്‍ ഈ റിപ്പോര്‍ട്ട് തെറ്റാണെന്് കണ്ടെത്തി. നാലര വയസുകാരിയുടെ മൂത്രപരിശോധന ഫലത്തില്‍ പുരുഷബീജം കണ്ടെന്നു നഗരസഭയ്ക്കു കീഴിലെ ഡയറാ സ്ട്രീറ്റിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയതാണു സംഭവം. റിപ്പോര്‍ട്ട് തെറ്റാണെന്നു ജില്ലാ ആശുപത്രിയിലെ ലാബ് പരിശോധനയില്‍ വ്യക്തമായെങ്കിലും ചൈല്‍ഡ് ലൈന്‍, പൊലീസ് എന്നിവര്‍ ഇടപെട്ട സംഭവം കുടുംബത്തെ വലിയ മാനസിക പ്രതിസന്ധിയിലാക്കി.

read also : കുറഞ്ഞ നിരക്കില്‍ തലസ്ഥാനത്താദ്യമായി ഹിന്ദ്‌ലാബ് ഒ.പി ക്ലിനിക്കുകള്‍

വയറുവേദനയെത്തുടര്‍ന്നു പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയ കുട്ടിയുടെ മൂത്രപരിശോധനയില്‍ പുരുഷബീജം ഉണ്ടെന്ന സംശയം രേഖപ്പെടുത്തി ലാബ് അധികൃതര്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ചു. രാത്രി ചൈല്‍ഡ് ലൈനില്‍ നിന്നു വിളിക്കുമ്പോഴാണു രക്ഷിതാക്കള്‍ വിവരം അറിയുന്നത്. നോര്‍ത്ത് പൊലീസും വീട്ടിലെത്തി. ഇതോടെ കുടുംബമാകെ ആശങ്കയിലായി. തുടര്‍ന്നാണു ജില്ലാ ആശുപത്രി ലാബില്‍ വീണ്ടും പരിശോധനയ്ക്കയച്ചത്. ആശങ്കയ്‌ക്കൊടുവില്‍ റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് ആദ്യ പരിശോധന ഫലം തെറ്റാണെന്നു കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button