ബറേലി: ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരിൽ പിതാവ് 18 മാസം പ്രായമുള്ള മകളെ ടെറസില്‍ നിന്ന് താഴേക്ക് എടുത്തെറിഞ്ഞു. ഉത്തര്‍പ്രദേശിലെ പര്‍ദൗളി എന്ന ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരവിന്ദ് ഗംഗ്വര്‍ എന്നയാളാണ് സ്വന്തം കുഞ്ഞിനോട് ഇത്തരത്തിലൊരു ക്രൂരത ചെയ്‌തത്. മദ്യലഹരിയിലാണ് പിതാവ് ഇക്കാര്യം ചെയ്‌തതെന്ന് പോലീസ് അറിയിച്ചു.
അഞ്ച് ദിവസം മുമ്പാണ് അരവിന്ദിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാൽ ഇതും പെൺകുട്ടിയായതോടെ ഇയാൾ മാനസിക സമ്മര്‍ദ്ദത്തിലാകുകയായിരുന്നുവെന്ന് ഗ്രാമവാസികൾ വ്യക്തമാക്കി. സംഭവത്തില്‍ പിതാവിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments