KeralaLatest News

ഈ മരുന്നുകള്‍ വാങ്ങരുത് : മരുന്നു വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് വിക്‌സ് ആക്ഷനും മൂത്രത്തില്‍ അണുബാധയ്ക്കടക്കമുള്ള നാലായിരത്തോളം മരുന്നുകള്‍

തിരുവനന്തപുരം : കേന്ദ്ര ആരോഗ്യമന്ത്രാലയം 328 ഫിക്‌സഡ് ഡോസ് കോംപിനേഷന്‍ മരുന്നുകളുടെ ഉല്‍പാദനവും വില്‍പ്പനയും നിരോധിച്ചതിനെ തുടര്‍ന്ന് മരുന്ന് വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് നാലായിരത്തോളം ബ്രാന്റഡ് മരുന്നുകള്‍. ജലദോഷത്തിന് ഉപയോഗിക്കുന്ന വിക്‌സ് ആക്ഷന്‍ 500, പ്രമേഹമരുന്നായ ജെമര്‍ പി, അണുബാധയ്ക്ക് നല്കുന്ന നൊവാക്‌ളോക്‌സ്, തുടങ്ങിയവ ചേര്‍ന്നുവരുന്ന മുന്നൂറ്റി ഇരുപത്തെട്ട് മരുന്നു സംയുക്തങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. ഇവയോരൊന്നും ഒറ്റയ്‌ക്കൊറ്റയ്ക്കല്ല, അശാസ്ത്രീയമായി നിര്‍മിച്ച കൂട്ടുകള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

നിരോധനം ഏര്‍പ്പെടുത്തിയ 328 മരുന്നുകള്‍ ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട് . ഇതോടെ നാലായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ കമ്പനികള്‍ക്ക് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നു പിന്‍വലിക്കേണ്ടിവരും. രാജ്യത്തു തന്നെ ഏറ്റവും വലിയ മരുന്നു വിപണികളിലൊന്നായ കേരളത്തില്‍ ഈ മരുന്നുകളുടെ മുന്നൂററി അമ്പത് കോടിയോളം രൂപയുടെ വില്‍പനയാണ് നടന്നിരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ നടപടി തുടങ്ങുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button