Latest NewsInternational

പ്രമുഖ ഹോട്ടലിന് 1038 കോടിയുടെ നഷ്ടമുണ്ടാക്കിയത് ഒരു എലിക്കുഞ്ഞ്; സംഭവം ഇങ്ങനെ

സിയാബു സിയാബു എന്ന ഹോട്ടലിനാണ് ഈ സ്ഥിതി വന്നത്

ഷാന്‍ഡോങ്: കോടികള്‍ ആസ്തിയുള്ള ഹോട്ട് സ്‌പോട്ട് എന്ന ഹോട്ടല്‍ ശൃംഗലയെ നഷ്ടത്തിന്റെ വക്കിലെത്തിച്ചത് വെറുമൊരു എലിക്കുഞ്ഞ്. ഒരു ഗര്‍ഭിണിക്കു കിട്ടിയ ഭക്ഷണത്തില്‍ വീണു ചത്ത എലിക്കുഞ്ഞ് 190 മില്ല്യണ്‍ ഡോളറിന്റെ (1038 കോടി രൂപ) നഷ്ടമാണ് അവര്‍ക്ക് സമ്മാനിച്ചത്. രണ്ട് ചോപ്സ്റ്റിക്കുകള്‍ക്കിടയില്‍ ചത്തുകിടക്കുന്ന എലിക്കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

Read also: റസ്‌റ്റോറന്റില്‍ ജനിച്ച കുഞ്ഞിന് ഹോട്ടല്‍ വക ആജീവാനന്തം ഭക്ഷണം സൗജന്യം

സിയാബു സിയാബു എന്ന ഹോട്ടലിനാണ് ഈ സ്ഥിതി വന്നത്. ഗർഭിണിയായ യുവതി തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം കഴിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ചോപ്പ് സ്റ്റിക്കില്‍ ചത്ത എലിക്കുഞ്ഞ് തടഞ്ഞത്. ഉടന്‍ തന്നെ ഛര്‍ദ്ദിച്ച അവര്‍ ചികിത്സ തേടി. ഹോട്ടല്‍ അധികൃതര്‍ 5000 യുവാന്‍ (52000 രൂപ) നഷ്ടപരിഹാരമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും എന്നാൽ വിശദമായ ആരോഗ്യ പരിശോധന നടത്തണമെന്ന് യുവതിയുടെ ഭർത്താവ് വ്യക്തമാക്കി. അതേസമയം ഹോട്ടലിലെവനിതാ ജീവനക്കാരി ഗര്‍ഭിണിയായ യുവതിയെ കണ്ട് ഗര്‍ഭച്ഛിദ്രം നടത്തുന്നതാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 20,000 യുവാന്‍ ആണ് (2.09 ലക്ഷം രൂപ) അവര്‍ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഷാന്‍ഡോങിലെ റസ്റ്റോറന്റ് അവര്‍ അടച്ചു. എന്നാൽ കമ്പനിയുടെ ഓഹരി മൂല്യം ഇടിയാന്‍ തുടങ്ങിയിരുന്നു. ഇത്തരത്തിൽ 1038 കോടി രൂപയുടെ നഷ്ടമുണ്ടാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button