കുറച്ചധികം നടന്ന് കഴിഞ്ഞാല്‍ പിന്നെ കാല് നിലത്ത് കുത്താന്‍ കഴിയാത്ത വിധം വേദനയാണ്. പിന്നെ ആ വേദനയും സഹിച്ച് എവിടെങ്കിലും ഇരിക്കും . അല്‍പ്പസമയം വിശ്രമിക്കും…പിന്നെ വേദന അല്‍പ്പം കുറയുമ്പോള്‍ വീണ്ടും എഴുന്നേറ്റ് നടക്കാന്‍ തുടങ്ങും. കുറേ കഴിയുമ്പോള്‍ വീണ്ടും അതേപടി തന്നെ. യാത്ര പോകുമ്പോഴൊക്കെയാണ് നമ്മള്‍ ഈ വേദന ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്. പിന്നെ കാലില്‍ വേദനസംഹാരി പൂശിയും.. വേദന ശമിപ്പിക്കുന്നതിനുള്ള ഗുളികകള്‍ കഴിച്ചുമാണ് ഇത്തരത്തിലുള്ള സാഹചര്യങ്ങളെ അതിജീവിക്കുന്നത്.
നമ്മുടെ കാല്‍പാദത്തിലും കണങ്കാലിലുമായി 26 അസ്ഥികളും 100 ല്‍ അധികം സ്‌നായുക്കളുമുണ്ട്. കാല്പാദത്തിലെ ഏറ്റവും വലിപ്പമുള്ള അസ്ഥി ഉപ്പൂറ്റിയിലേതാണ്. നമ്മില്‍ പലര്‍ക്കും ഉപ്പൂറ്റി വേദന അനുഭവപ്പെടാറുണ്ട്. പരുക്ക് അല്ലെങ്കില്‍ അമിതോപയോഗമായിരിക്കും ഇതിനു കാരണമാകുന്നത്. ഇത്തരം വേദന നിങ്ങളുടെ ദൈനം ദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
Read also:മൊബൈലിന് അടിമയാണോ നിങ്ങള്‍? ഈക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ..
ഉപ്പൂറ്റിയില്‍ ഉണ്ടാകുന്ന വേദനയെ ചെറുക്കാനുമുള്ള ചില ടിപ്‌സുകള്‍
ഉളുക്കുകള്‍: കഠിനമായ ജോലികളിലേര്‍പ്പെടുന്നതു മൂലമാണ് ഇതു സംഭവിക്കുന്നത്.
പ്‌ളാന്റര്‍ ഫാസിയൈറ്റിസ്: ഉപ്പൂറ്റി വേദനയുടെ ഏറ്റവും സാധാരണമായ കാരണമാണിത്. പ്‌ളാന്റര്‍ ഫാസിയ എന്നത് അസ്ഥിബന്ധത്തിനു തകരാര്‍ പറ്റുന്നതാണ് ഈ അവസ്ഥ.
ഒടിവ്: അടിയന്തിര വൈദ്യസഹായം വേണ്ട അവസരമാണിത്.
ആച്ചില്ലസ് ടെന്‍ഡോനൈറ്റിസ്: അമിതമായ ഉപയോഗം മൂലം കാഫ് മസ്സിലിനെ ഉപ്പൂറ്റിയുമായി ബന്ധിപ്പിക്കുന്ന ഈ ഭാഗത്ത് കോശജ്വലനം ഉണ്ടാവുന്നു.
ബര്‍സൈറ്റിസ്: നമ്മുടെ സന്ധികളില്‍ കാണപ്പെടുന്ന ദ്രാവകം നിറഞ്ഞ സഞ്ചികളാണണ് ബര്‍സെ. ഇവയ്ക്കുണ്ടാകുന്ന കോശജ്വലനമാണ് ബര്‍സൈറ്റിസ്. കണങ്കാലില്‍ ബര്‍സൈറ്റിസ് ഉണ്ടാകുന്നത് ഉപ്പൂറ്റി വേദനയിലേക്ക് നയിക്കാം.
ഉപ്പൂറ്റി വേദനയ്ക്കുള്ള മികച്ച വീട്ടുചികിത്സകള്‍
കോള്‍ഡ് പായ്ക്ക്: വേദനയും കോശജ്വലനവും കുറയ്ക്കുന്നതിനായി ദിവസവും രണ്ട് നേരം 10-15 മിനിറ്റു നേരം ഐസ് പായ്ക്ക് വയ്ക്കുക.
വിശ്രമം: കഴിയുന്നിടത്തോളം വിശ്രമിക്കുക
മരുന്നുകള്‍: കടകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന വേദനാസംഹാരികള്‍
ശരിയായ പാദരക്ഷകള്‍: മൃദുവായ സോളുകളുള്ള പാകത്തിനുള്ള പാദരക്ഷകള്‍ ധരിക്കുക.
ടെന്നിസ് ബോള്‍ മസാജ്: പാദത്തിനടിയില്‍ ഒരു ടെന്നിസ് ബോള്‍ വച്ച് അമര്‍ത്തുക. കാല്‍വിരലുകള്‍ ഉപയോഗിച്ച് അമര്‍ത്തിയ ശേഷം സാവധാനത്തില്‍ ബോള്‍ ഉപ്പൂറ്റിക്ക് അടിയിലേക്ക് കൊണ്ടുവരിക. ഉപ്പൂറ്റി ഉപയോഗിച്ചും ബോള്‍ അമര്‍ത്തിപ്പിടിക്കുക. കാല്പാദത്തിലെ മസിലുകള്‍ക്ക് ശക്തി ലഭിക്കുന്നതിന് ഇത് സഹായിക്കും.
പാദങ്ങള്‍ മുക്കിവയ്ക്കുക: എപ്‌സം സാള്‍ട്ട് കലര്‍ത്തിയ ഇളം ചൂടു വെള്ളത്തില്‍ പാദങ്ങള്‍ മുക്കിവയ്ക്കുന്നത് വേദനയ്ക്ക് ആശ്വാസം പകരും.
ഫൂട്ട് റാപ്പ്: ചണയെണ്ണയില്‍ മുക്കിയ തുണി ഉപ്പൂറ്റിയില്‍ ചുറ്റി 5-10 മിനിറ്റ് ഇരിക്കുക. ഇത് ഏതാനും ദിവസം ആവര്‍ത്തിക്കുന്നത് വേദനയ്ക്ക് ആശ്വാസം പകരും.
സ്‌ട്രെച്ച്: വ്യായാമം ആരംഭിക്കുന്നതിനു മുമ്പ് മസിലുകള്‍ക്ക് സ്‌ട്രെച്ച് നല്‍കുക.
ഈ ടിപ്പുകള്‍ ഫലപ്രദമായില്ലെങ്കില്‍, ഇനി പറയുന്നവ ചെയ്യാം
പാദത്തില്‍ സ്പ്‌ളിന്റ് ധരിച്ച് ഉറങ്ങുക. ഇത് പ്‌ളാന്റാര്‍ ഫാസിയ സ്‌ട്രെച്ച് ചെയ്യാന്‍ സഹായിക്കും.
ഫിസികല്‍ തെറാപ്പി: പാദത്തിലെ വിവിധ മസിലുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങള്‍ ഇതിലുള്‍പ്പെടുന്നു.
പാദങ്ങള്‍ക്ക് പരമാവധി താങ്ങ് ലഭിക്കത്തക്ക രീതിയില്‍ പ്രത്യേകം തയ്യാറാക്കുന്ന പാദരക്ഷകള്‍.
കോശജ്വലനവും വേദനയും കുറയ്ക്കുന്നതിനുള്ള സ്റ്റിറോയിഡ് കുത്തിവയ്പ്.
ശസ്ത്രക്രിയ: അപൂര്‍വം ചില കേസുകളില്‍ ശസ്ത്രക്രിയ നടത്തുന്നു
Post Your Comments