Latest NewsIndia

വിശന്നുകരഞ്ഞ രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനോട് അമ്മ ചെയ്തത് കൊടും ക്രൂരത

കുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ ഭര്‍ത്താവിനോട് പാല്‍ മേടിക്കാന്‍ ആവശ്യപ്പെട്ടു

ധാക്ക: വിശന്നുകരഞ്ഞ രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ ഉപ്പ് നല്‍കി കൊലപ്പെടുത്തി. സംഭവുമായി ബന്ധപെട്ടു ശാന്തി(21)യെന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ ഭര്‍ത്താവ് മുഹമ്മദിനോട് പാല്‍ മേടിക്കാന്‍ ശാന്തി ആവശ്യപ്പെട്ടു. എന്നാൽ പൈസ ഇല്ലാത്തതിനാൽ അതിനു സാധിച്ചില്ല. കുഞ്ഞ് കരച്ചില്‍ തുടര്‍ന്നതോടെ ഉപ്പ് കഴിപ്പിച്ചു.

കുറച്ച് സമയങ്ങൾക്ക് ശേഷം കുഞ്ഞ് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും പ്രകടിപ്പിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതര്‍ ചോദ്യം ചെയ്തപ്പോള്‍ മുഹമ്മദ് സംഭവം വെളിപ്പെടുത്തുകയും പോലീസിൽ മൊഴി നല്‍ക്കുകയും ചെയ്തു. തുടർന്നാണ് ശാന്തി കുറ്റം സമ്മതിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button