KeralaLatest News

കിര്‍മാണി മനോജ് കല്ല്യാണം കഴിച്ചത് തന്‍റെ ഭാര്യയെ- പരാതിയുമായി പ്രവാസി യുവാവ്

കണ്ണൂര്‍•ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ കിര്‍മാണി മനോജ്‌ വിവാഹം ചെയ്തത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് പ്രവസു യുവാവ് രംഗത്ത്.ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന വടകര സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതയാണ് ഭാര്യയെന്ന് യുവാവ് വടകര ഡി.വൈ.എസ്.പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടുമക്കളെയും കൂട്ടിയാണ് വീട് വിട്ടത്. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും യുവാവ് പരാതിയില്‍ പറയുന്നു.

kirmani-manoj

കഴിഞ്ഞദിവസമായിരുന്നു കിര്‍മാണി മനോജ്‌ എന്ന മാഹി പന്തലക്കല്‍ സ്വദേശി മനോജ് കുമാറും ടി.പി ചന്ദ്രശേഖരന്‍റെ നാട്ടുകാരി കൂടിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. പുതുച്ചേരി സിന്ധാന്തന്‍ കോവിലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാദം പേടിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്.

പ്രവാസി യുവാവിന്റെ പരാതി കൂടുതല്‍ അന്വേഷണത്തിനായി വടകര സി.ഐയ്ക്ക് കൈമാറി. തുടര്‍ന്ന് പോലീസ് പരാതിക്കാരെ വിളിച്ചുവരുത്തി വിശദമായി മൊഴിയെടുത്തു. . മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണ് വിവാഹം കഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button