Latest NewsKerala

കേരളത്തില്‍ വരാനിരിക്കുന്നത് വന്‍ പ്രകൃതിക്ഷോഭങ്ങള്‍ : ജനങ്ങളെ കാത്തിരിക്കുന്നത് അതിവര്‍ഷവും മിന്നല്‍ പ്രളയവും

തിരുവനന്തപുരം : കേരളചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പ്രളയ ദുരന്തമായിരുന്നു ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഉണ്ടായത്. ഇതിന് മുന്‍പത്തെ വര്‍ഷങ്ങളില്‍ കേരളം നേരിടേണ്ടിവന്നത് കടുത്ത വരള്‍ച്ചയായിരുന്നു.  ഒന്നര വര്‍ഷം മുന്‍പത്തെ കടുത്ത വരള്‍ച്ച കേരളത്തില്‍ 115 വര്‍ഷങ്ങള്‍ക്കിടയില്‍ 115 വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിച്ച ഏറ്റവും വലിയ വരള്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓഖി കൊടുങ്കാറ്റ് തീരദേശങ്ങള്‍ക്കൊപ്പം കേരളത്തിന്റെ കാര്‍ഷിക മേഖലയിലും വന്‍നാശം വിതച്ചു. കുറഞ്ഞ ഇടവേളയ്ക്കു ശേഷമെത്തിയ പേമാരിയും മഹാപ്രളയവും ഉരുള്‍പൊട്ടലും കേരളത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞു. കൊടുംവരള്‍ച്ചയും ചുഴലിക്കാറ്റും അതിവര്‍ഷവും മിന്നല്‍ പ്രളയവുമെല്ലാം തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെ വ്യക്തമായ സൂചനകളാണ്.

Read Also : കേരളത്തില്‍ ഉഷ്ണ തരംഗം : ജനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് കൂടുന്നതോടെ കടലിലെയും ഭൂമിയിലെയും ചൂട് കൂടും. ഇതോടെ ഇനിയും കൂടുതല്‍ ന്യൂനമര്‍ദങ്ങളും അതിവര്‍ഷങ്ങളും മിന്നല്‍ പ്രളയങ്ങളുമെല്ലാം ഉണ്ടാകും. 1924നു ശേഷമുണ്ടായ ഏറ്റവും ശക്തമായ പേമാരിയും വെള്ളപ്പൊക്കവുമായിരുന്നു 2018-ലേത്. ഈ തലമുറയ്ക്കു തികച്ചും അപരിചിതവും. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം കൊടും വരള്‍ച്ചയ്ക്കും മിന്നല്‍പ്രളയത്തിനും ഒരു നൂറ്റാണ്ടൊന്നും കാത്തിരിക്കേണ്ടി വരില്ല. ഈ തലമുറതന്നെ ഇത്തരം കൊടും പ്രകൃതിക്ഷോഭങ്ങളെ പല തവണ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇക്കണോമിക് സര്‍വെ പ്രകാരം രാജ്യത്ത് ചൂട് കൂടുന്നതിന്റെ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കാന്‍ പോകുന്ന നാലു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അടുത്ത കാലത്ത് നടത്തിയ മറ്റൊരു ദേശീയ സര്‍വെ പ്രകാരം പ്രളയഭീഷണി ഏറ്റവും കൂടുതല്‍ നേരിടാന്‍ പോകുന്ന രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും പശ്ചാത്തലത്തില്‍ കാര്യങ്ങളൊന്നും ഇനി പഴയതുപോലെ സുഗമമായിരിക്കുകയില്ല. എങ്ങിനെ ഇനി മറി കടക്കാം എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button