Latest NewsIndia

ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്‌ത നിലയിൽ; പിന്നിൽ ദുര്‍മന്ത്രവാദമെന്ന് സംശയം

താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലായിരുന്നുവെന്ന് കുറിപ്പില്‍

അഹമ്മദാബാദ്: ഒരു കുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കുടുംബനാഥനെയും ഭാര്യയെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഹമ്മദാബാദിലെ നരോദ മേഖലയിലാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ നിന്ന് കുടുംബത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. കുണാല്‍ ത്രിവേദി, ഭാര്യ കവിത ത്രിവേദി, മകള്‍ ശ്രിന്‍ ത്രിവേദി എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് നരോദ പൊലീസ് അറിയിച്ചു. കുനാല്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ALSO READ: മലയാളി യുവതിയെ ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലായിരുന്നുവെന്ന് ഇയാള്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഇത് ഫോറന്‍സിക് ലാബിലേക്ക് കൈമാറി. താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലാണെന്ന കാര്യം വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം തന്റെ മദ്യപാനശീലമാണെന്നായിരുന്നു കുടുംബത്തിന്റെ കുറ്റപ്പെടുത്തല്‍. എന്നാല്‍ താന്‍ മദ്യപിക്കാനുള്ള കാരണവും ദുര്‍മന്ത്രവാദമാണെന്നാണ് കുനാലിന്റെ വാദം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button