Latest NewsKerala

ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായവർക്ക് സർക്കാർ ജോലി നൽകും; മന്ത്രി ഇ പി ജയരാജന്‍

പ്രളയക്കെടുതിയിൽ കേരളം വലയുന്നതിനാലാണ് ഇക്കാര്യങ്ങള്‍ നീണ്ടുപോയത്

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ എട്ട് പേര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇവരെ ആദരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയക്കെടുതിയിൽ കേരളം വലയുന്നതിനാലാണ് ഇക്കാര്യങ്ങള്‍ നീണ്ടുപോയത്. ഇതുവരെ 157 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്. കായികരംഗത്ത് നിര്‍ലോഭമായ പ്രോത്സാഹനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ക്ഷേത്രങ്ങള്‍ കൊണ്ടുള്ള ഗുണവശങ്ങളെ കുറിച്ച് ഇ പി ജയരാജന്‍ പറയുന്നതിങ്ങനെ

2020 ഒളിംപിക്‌സില്‍ കേരളത്തിന് മെഡലുകള്‍ സ്വന്തമാക്കുവാന്‍ കഴിയുന്ന വിധത്തില്‍ പരിശീലന പരിപാടികള്‍ നടത്തിവരികയാണ്. ഓപ്പറേഷന്‍ ഒളിംപ്യ എന്ന പേരില്‍ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കി വരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലകരെ കണ്ടെത്തേണ്ടതുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബാള്‍ മത്സരവും തിരുവനന്തപുരത്ത് ക്രിക്കറ്റ് മത്സരവും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണ്. ഇതില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവെക്കും. കായിക ലോകത്തു നിന്ന് കരുത്തുനേടി ബുദ്ധിപരമായ വളര്‍ച്ചയിലൂടെ വികസിക്കുന്ന തലമുറയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button