തിരുവനന്തപുരം: സാലറി ചലഞ്ച് നിഷേധിച്ച ഉദ്യോഗസ്ഥന്റെ സ്ഥലമാറ്റ നടപടി റദ്ദാക്കി. സി പി എം അനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഏരിയാ സെക്രട്ടറി കെ എസ് അനില്‍രാജിനെ സ്ഥലം മാറ്റിയ നടപടിയാണ് റദ്ദാക്കിയത്. സാമ്പത്തിക പരാധീനതമൂലം ഭാര്യ ചലഞ്ചിനോട് യെസ് പറയുകയും താന്‍ നോ പറയുകയുമാണെന്ന് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അനില്‍ രാജ് മെസേജ് ഇട്ടിരുന്നു. ഇത് പുറത്തായതോടെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.
Read also: സാലറി ചലഞ്ച് – ഉത്തരവ് തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ തന്നെ “നോ ” പറഞ്ഞു , കിട്ടിയത് ഉടനടി സ്ഥലമാറ്റം
എന്നാല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചും സാലറി ചലഞ്ചിനെ സ്വീകരിച്ചും അനില്‍ രാജ് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ അച്ചടക്ക നടപടി റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവ് വരികയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും ധനമന്ത്രിയുടെ ഓഫീസും ഇടപെട്ടാണ് സെക്രട്ടറി തലത്തില്‍ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കിയത്.
Post Your Comments