Latest NewsHollywood

ഇന്ത്യയിലെത്തിയ കന്യാസ്ത്രീ കോടികള്‍ വാരിക്കൂട്ടുന്നു

ഒരു കന്യാസ്ത്രീയുടെ പേരിലുള്ള വിവാദത്തില്‍ കേരളം കത്തുമ്പോള്‍ രാജ്യത്ത് മറ്റൊരു കന്യാസ്ത്രീ കോടികള്‍ വാരിക്കൂട്ടുന്നു.

ഒരു കന്യാസ്ത്രീയുടെ പേരിലുള്ള വിവാദത്തില്‍ കേരളം കത്തുമ്പോള്‍ രാജ്യത്ത് മറ്റൊരു കന്യാസ്ത്രീ കോടികള്‍ വാരിക്കൂട്ടുന്നു.

കഞ്ചൂറിംഗ് സീരീസിന്റെ അഞ്ചാമത് ചിത്രമായ ‘ദ നണ്‍’ ആണ് പ്രദര്‍ശനത്തിനെത്തിയ ആദ്യവാരാന്ത്യത്തില്‍ തന്നെ ഇന്ത്യയില്‍ നിന്ന് 28.50 കോടി രൂപ നേടിയിരിക്കുന്നത്. ഫിലിം വിമര്‍ശകനും ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലുടനീളമായി 1603 സ്‌ക്രീനുകളില്‍ നിന്നാണ് ചിത്രം ഇത്രയും വരുമാനം നേടിയത്. ‘കൊഞ്ചൂറിംഗ്’ ഫ്രാഞ്ചൈസിന്റെ ഏറ്റവും മികച്ച ഓപ്പണര്‍ എന്നാണ് തരണ്‍ ആദര്‍ശ് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.

കണ്‍ജ്യുറിങില്‍ പ്രേക്ഷകരെ വേട്ടയാടിയ കഥാപാത്രം വലാക്ക് എന്ന കന്യാസ്ത്ര എങ്ങനെ ആളുകളെ പേടിപ്പിക്കുന്ന ദുരാത്മാവായി എന്നതിനുള്ള ഉത്തരം നല്‍കുകയാണ് ‘ദ നണ്‍’ എന്ന ചിത്രം. ചിത്രത്തിന്റെ ടസര്‍ പുറത്തുവന്നപ്പോള്‍ തന്നെ കണ്‍ജ്യുറിങിനും അനാബെലെയ്ക്കും മുകളിലായിരിക്കും ‘ദ നണ്‍’ എന്ന സൂചന വ്യക്തമായിരുന്നു. കണ്ണടയ്ക്കാതെ മുഴുവനും കാണുക എന്ന പരസ്യവാക്യത്തോടെയായിരുന്നുടീസര്‍ പുറത്തുവിട്ടത്.

കോറിന്‍ ഹാര്‍ഡിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബാണി ആരോണ്‍സ് ആണ് ദുരാത്മാവായ വലാക്കിനെ അവതരിപ്പിക്കുന്നത്. ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത കന്യസ്ത്രീയുടെ മരണം അന്വേഷിക്കാന്‍ മറ്റൊരു കന്യാസ്ത്രീയെത്തുന്നു. ഒപ്പം ഒരു വൈദികനെയും വത്തിക്കാന്‍ ചുമതലപ്പെടുത്തുന്നുണ്ട്. തുടര്‍ന്നുള്ള സംഭവപരമ്പരകളാണ് ചിത്രം പറയുന്നത്.

shortlink

Post Your Comments


Back to top button