2016ൽ കോൺജൂറിങ്ങിലൂടെ എത്തി നമ്മെ ഭീതിയിലാഴ്ത്തിയ വാലാക്കിന്റെ മുഖം അത്ര പെട്ടെന്നൊന്നും ആരും മറക്കാനിടയില്ല. എന്നാൽ ആരാണ് ആ വലാക്കായി വേഷമിട്ടിരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ? ബോണി ആരൺസ് എന്ന അഭിനേത്രിയാണ് ഛായമണിഞ്ഞ വാലാക്കായി എത്തി നമ്മെ ഭീതിയിലാഴ്ത്തുന്നത്.
കോൺജുറിങ്ങിൽ മാത്രമല്ല, ഡിയർ ഗോഡ്, ഷാലോ ഹോൾ, റിസ്റ്റ്കട്ടേഴ്സ് : എ ലവ് സ്റ്റോറി, ഐ നോ ഹു കിൽഡ് മി, ഹെൽ റൈഡ്, ഡ്രാഗ് മി ടു ഹെൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ബോണി വേഷമിട്ടിട്ടുണ്ട്. പ്രിൻസസ് ഡയറീസിലും ബോണി വേഷമിട്ടിട്ടുണ്ട്.
View this post on Instagram
ബോണിയുടെ മുഖത്തിന്റെ പ്രത്യേക ആകൃതി കാരണം സിനിമാരംഗത്ത് തിളങ്ങില്ലെന്ന് നിരവധി പേർ ബോണിയോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതേ ആകൃതികൊണ്ട് തന്നെയാണ് ബോണി കോൺജുറിങ്ങിൽ എത്തുന്നതും ലോകത്തെ കീഴടക്കുന്നതും.
Post Your Comments