കോഴിക്കോട് : ട്രെയിനുകളിലൂടെയും ദീർഘദൂര ബസുകളിലൂടെയും വൻതോതിൽ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്തുവന്നു. ഇതിനെ തുടർന്ന് പരിശോധന ശക്തമാക്കാൻ എക്‌സൈസ് ആര്‍പിഎഫിന്റെയും പൊലീസിന്റെയും സഹായം തേടി.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ട്രെയിനുകളിൽ വൻ തോതിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നുണ്ട് എന്നാണ് വിവരം. ഇതിനു വേണ്ടി നൂറുകണക്കിന് ക്യാരിയർമാർ പ്രവർത്തിക്കുന്നുണ്ട്. ജനറൽ കംപാർട്മെന്റിൽ കാണുന്ന ആളില്ല പൊതികൾ കഞ്ചാവ് ആണെന്ന് പലപ്പോഴും തെളിഞ്ഞിരുന്നു. കർശന പരിശോധനകളിലൂടെ മാത്രമേ ഇത് തടയാനാകു. ഇതിനായി ആര്‍പിഎഫിന്റെ സഹായം എക്‌സൈസ് തേടിയിട്ടുണ്ട്.
അതേസമയം ദീർഘദൂര ബസുകളിൽ വരുന്ന കഞ്ചാവ് പോലീസിന്റെ സഹായത്തോടെ പിടികൂടും. അതിര്‍ത്തികളില്‍ ബോര്‍ഡര്‍ പട്രോളിംഗ് യൂനിറ്റിന്റെ സാന്നിധ്യം ഉറപ്പ് വരുത്തും. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം ലഹരിവസ്തുക്കളുടെ ഉറവിടമാണെന്ന് പരാതികൾ ലഭിക്കുന്നതായും എക്‌സൈസ് അറിയിച്ചു.
Post Your Comments