Latest NewsIndia

328 മരുന്നുകള്‍ക്ക് നിരോധനം

ന്യൂ ഡൽഹി : 328 മരുന്നു സംയുക്തങ്ങള്‍ക്ക് (ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍സ്) നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. നിര്‍മ്മാണവും, വിതരണവും, വില്‍പനയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് പുറത്തിറക്കിയത്. 1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് നിയമത്തിലെ സെക്ഷന്‍ 26എ പ്രകാരമാണ് നിരോധനം.ഇത് സംബന്ധിച്ച സെപ്റ്റംബര്‍ ഏഴിന് ഇറക്കിയ വിജ്ഞാപനമാണ് ഇപ്പോൾ പ്രാബല്യത്തില്‍വന്നത്. ഇതിന് പുറമേ ഉപാധികള്‍ക്ക് വിധേയമായി ആറ് മരുന്നുകളുടെ നിര്‍മ്മാണവും, വില്‍പനയും വിതരണവും നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.

2016ല്‍ സമാനമായി  ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 349 മരുന്നു സംയുക്തങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ മരുന്നു നിര്‍മ്മാണ കമ്പനികള്‍ വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് ഇക്കാര്യം പരിശോധിച്ച് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോള്‍ 328 മരുന്നു സംയുക്തങ്ങള്‍ നിരോധിക്കുകയും ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button