Latest NewsHome & Garden

സ്വപ്നഭവനം സ്വന്തമാക്കുന്നതിന് മുമ്പേ അറിയേണ്ടത്

പൂര്‍ത്തിയായ സ്വഗൃഹത്തില്‍ അന്തിയുറങ്ങുമ്പോള്‍ നമ്മുടെ ആത്മസന്തോഷം വേറെ തന്നെയാണ്

കാണാന്‍ നല്ല ലുക്കുളളതും ആവശ്യത്തിന് സൗകര്യങ്ങളുമുള്ള ഒപ്പം ചിലവ് കുറഞ്ഞതുമായ ഒരു മനോഹരമായ വീടെന്ന സ്വപ്നമാണ് നാമേവരുടേയും മനസില്‍ ഉള്ളത്. അങ്ങനെ വീടെന്ന നമ്മുടെ ജന്മസ്വപ്നം സഫലമാകുന്നതിനായി കാത്തിരിക്കുന്നത് നാളുകള്‍. ജീവിതം മൊത്തം അധ്വാനിച്ച സമ്പത്തും കൂടെ ബാങ്ക് ലോണും കൂട്ടിച്ചേര്‍ത്ത് വിടെന്ന സ്വപ്നം പൂവണിയുമ്പോള്‍… പൂര്‍ത്തിയായ സ്വഗൃഹത്തില്‍ അന്തിയുറങ്ങുമ്പോള്‍ നമ്മുടെ ആത്മസന്തോഷം വേറെ തന്നെയാണ്.

Read Also: ഭാരത് ബന്ദ് നടത്തിയതിന് പിന്നാലെ ഇന്ധന വില തൊണ്ണൂറ് കടന്നു; ആശങ്കയോടെ ഈ സംസ്ഥാനം

വരും തലമുറകള്‍ക്കും പ്രയോജനപ്രദമാകേണ്ടതാണ് ഇപ്രകാരം നമ്മള്‍ കെട്ടിപ്പടുക്കുന്ന നമ്മുടെ ഭവനം. ഇങ്ങനെയുള്ള ഒരു വീട് സ്വന്തമാക്കുമ്പോള്‍ കുറേ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്.

വീട് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം

1. ഹൗസിങ്ങ് ലോണ്‍ ഉറപ്പാക്കുക – സമ്പാദ്യത്തില്‍നിന്നു മാത്രമല്ലാതെ ഭവനവായ്പ്പയെടുത്ത് വീട് വാങ്ങുന്നവര്‍ ബാങ്കില്‍ നിന്നും എത്രരൂപ ലഭിക്കും എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ബില്‍ഡറുമായി കരാറില്‍ ഏര്‍പ്പെടുക. വായ്പ്പ സ്വന്തം നിലയ്ക്ക് തരപ്പെടുത്തുന്നതാണ് നല്ലത്. ബില്‍ഡറുമായി ചേര്‍ന്ന് തരപ്പെടുത്തുന്ന ലോണുകള്‍ പലപ്പോഴും പലിശനിരക്ക് കൂടിയതാവാം.

2. സൗകര്യപ്രദമായ സ്ഥലം – നിങ്ങളുടേത് ഇടക്കിടെ സ്ഥലംമാറ്റമുള്ള ജോലിയാണോ, ഓഫീസില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിക്കുന്ന വീട്ടിലേക്കുള്ള ദൂരം എത്രയാണ് തുടങ്ങിയവ കണക്കിലെടുക്കുക.

3. ഭാവിയിലെ വിപണിമൂല്യം – മറ്റുപലതിനുമെന്ന പോലെ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ക്കും കാലാകാലങ്ങളില്‍ വിലയിടിഞ്ഞേക്കാം. വീട് ഭാവിയിലേക്കുള്ള നിക്ഷേപമായി കരുതുന്നവര്‍ വിപണിമൂല്യമുള്ള സ്ഥലങ്ങളില്‍ വീട് വാങ്ങാന്‍ ശ്രദ്ദിക്കുക.

4. വില്‍പ്പന കരാര്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക – ബില്‍ഡറും, ഇടനിലക്കാരും എത്ര തിരക്ക് പിടിച്ചാലും നിബന്ധനകള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക. പിന്നീട് ഒഴിവാക്കലുകളോ കൂട്ടിച്ചേര്‍ക്കലുകളോ സാധ്യമായെന്ന് വരില്ല.

5. യഥാര്‍ത്ഥ വിലയും അടിസ്ഥാന വിലയും – പരസ്യത്തില്‍ പറയുന്നതായിരിക്കില്ല പലപ്പോഴും അപ്പാര്‍ട്ട്മെന്റുകളുടെ യഥാര്‍ത്ഥ വില. പാര്‍ക്കിങ്ങ്, കെയര്‍ ടേക്കിങ്ങ് ചാര്‍ജ് തുടങ്ങിയവ കൂടി ചേരുമ്പോള്‍ അടിസ്ഥാനവിലയേക്കാള്‍ 20-30 ശതമാനം കൂടുതലായിരിക്കും പലപ്പോഴും യഥാര്‍ത്ഥ വില.

6. സൂപ്പര്‍ ഏരിയയും കാര്‍പ്പറ്റ് ഏരിയയും – സ്റ്റെയര്‍ കേസ്, ലോബി, ഇടനാഴി തുടങ്ങി പൊതുസൗകര്യങ്ങളുടെ കൂടി അളവ് ചേര്‍ന്നതാണ് അപ്പാര്‍ട്ട്മെന്റുകളുടെ സൂപ്പര്‍ ഏരിയ. അപ്പാര്‍ട്ടുമെന്റിന്റെ ഉള്‍വശത്ത് ആകെ ഉപയോഗിക്കാവുന്ന സ്ഥലം കാര്‍പറ്റ് ഏരിയ. കാര്‍പറ്റ് ഏരിയയാണ് നിങ്ങള്‍ക്ക് സ്വന്തമായി ലഭിക്കുന്നത്. അതിനാല്‍ തന്നെ കാര്‍പറ്റ് ഏരിയ എത്രയാണെന്ന് അപാര്‍ട്ട്മെന്റുകള്‍ വാങ്ങുന്നതിനു മുന്‍പായി ശ്രദ്ധിക്കേണ്ടതുണ്ട്.

Read Also: മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി; വ്യാജ ഉദ്യോഗസ്ഥര്‍ പിടിയില്‍

7. നികുതികള്‍ – അപ്പാര്‍ട്ട്മെന്റുകള്‍ കൈമാറുന്നതിനു മുന്‍പായി നികുതികള്‍ അടച്ചുതീര്‍ക്കേണ്ടത് ബില്‍ഡറുടെ ഉത്തരവാദിത്വമാണ്. ഇത് അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

8. അപ്പാര്‍ട്ട്മെന്റ് വാങ്ങുന്ന ഭൂമിയുടെ മേല്‍ കടബാധ്യതകളില്ലെന്ന് ഉറപ്പാക്കുക. മുന്‍ ആധാരങ്ങള്‍ ചോദിച്ചുവാങ്ങി പരിശോധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button