ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജിയോഫോണില്‍ വാട്സാപ്പ് എത്തുന്നു. ഈ ഓഗസ്റ്റ് 15ന് ജിയോഫോണില്‍ വാട്സാപ്പ് എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു. ഒടുവിൽ ഈ മാസം മുതൽ വാട്സാപ്പ് ലഭിച്ച് തുടങ്ങിയിരിക്കുകയാണ്. എങ്ങനെയാണ് നിങ്ങളുടെ ജിയോഫോണില്‍ വാട്സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെന്ന് നോക്കാം.
Also Read: നോച്ച് ഡിസ്പ്ലേയുള്ള ഓപ്പോയുടെ പുതിയ സ്മാര്‍ട്ഫോണ്‍ ഓപ്പോ A7X അവതരിപ്പിച്ചു
സെപ്റ്റംബര്‍ 20 മുതല്‍ എല്ലാ ജിയോഫോണുകളിലും സേവനം ലഭ്യമാകുമെന്ന് വാട്സാപ്പ് അറിയിച്ചിട്ടുണ്ട്. ജിയോ ഫോൺ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണില്‍ ജിയോ സ്റ്റോറില്‍ നിന്ന് വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യാനാകും. ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് ഏറ്റവും പുതിയ ജിയോ KaiOS നിങ്ങളുടെ ഫോണില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
ആന്‍ഡ്രോയിഡ്, ഐഒഎസ് വാട്സാപ്പ് ആപ്പുകളിലേത് പോലെ അതേ രീതിയിലുള്ള സവിശേഷതകള്‍ ഒരിക്കലും KaiOS അടിസ്ഥാനമാക്കിയുള്ള ജിയോ ഫോണിലെ വാട്സാപ്പില്‍ പ്രതീക്ഷിക്കരുത്. എങ്കിലും അടിസ്ഥാനപരമായി വാട്സാപ്പില്‍ ആവശ്യമുള്ള എല്ലാ സൗകര്യവും ലഭിക്കും.
Post Your Comments