Latest NewsSaudi Arabia

മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി; വ്യാജ ഉദ്യോഗസ്ഥര്‍ പിടിയില്‍

റിയാദ്: വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി മാധ്യമപ്രവര്‍ത്തകരെ തെറ്റിധരിപ്പിച്ച വ്യാജ ഉദ്യോഗസ്ഥര്‍ സൗദിയിൽ പിടിലായി. അറസ്റ്റിലായവ മൂന്നുപേരിൽ ഒരാള്‍ ഇന്ത്യക്കാരനാണ്. മതീന്‍ അഹ്‍മദ് ഇന്ത്യൻ സ്വദേശിയും സൗദി പൗരനും മറ്റൊരു ലെബനീസ് പൗരനുമാണ് അറസ്റ്റിലായത്.

അറേബ്യന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥരാണെന്ന് മാധ്യമ സ്ഥാപനങ്ങളെ പരിചയപ്പെടുത്തിയ ശേഷമാണ് മൂന്ന് മില്യന്‍ റിയാലിന്റെ സമ്മാനങ്ങളെന്ന പേരില്‍ ചില സാധനങ്ങള്‍ നല്‍കിയത്.

Read also:മെഡിക്കല്‍ വിദ്യാര്‍ഥിയെ അജ്ഞാത സംഘം വെടിവച്ചു കൊന്നു

പോലീസ് അന്വേഷണത്തിൽ സുഗന്ധദ്രവ്യങ്ങള്‍ വ്യാജമായി നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലുള്ളവരാണ് ഇവരെന്ന് കണ്ടെത്തി.സൗദിയിലുള്ള ചില കുവൈറ്റി വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വിലകൂടിയ പെര്‍ഫ്യൂമുകള്‍ സമ്മാനമായി വാങ്ങുന്ന വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ ഇവർ നൽകിയ പെര്‍ഫ്യൂമുകൾ വ്യാജമായി നിർമ്മിച്ചതാണെന്ന് പോലീസ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയിരുന്നു.വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിക്കാമെന്ന ധാരണയിലാണ് സമ്മാനങ്ങള്‍ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button