കൊല്ലം: കോണ്‍വെൻറിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പത്തനാപുരം മൗണ്ട് താബോർ കോണ്‍വെൻറി കിണറ്റിൽ രണ്ട് ദിവസം മുൻപാണ് കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കോണ്‍വെൻറ് സെമിത്തേരിയിൽ രാവിലെ പത്തുമണിയോടെ
കന്യാസ്ത്രീയുടെ മൃതദേഹം സംസ്കരിക്കും. പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനങ്ങളും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിൽ സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.
ALSO READ: കന്യാസ്ത്രീ മരിച്ച സംഭവം ; ആത്മഹത്യയെന്ന് കോണ്‍വെന്റ് അധികൃതര്‍
കന്യാസ്ത്രീയ്ക്ക് ഉദര സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. സിസ്റ്റർ ഇതിന്റെ മനോവിഷമത്തിലായിരുന്നുവെന്നും മറ്റ് കന്യാസ്ത്രീകൾ മൊഴി നൽകിയിരുന്നു. അന്നനാളത്തിൽ നിന്ന് നാഫ്ത്തലിൻ ഗുളിക കണ്ടെത്തിയിട്ടുണ്ട്. ഇടതു കൈയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. വെള്ളം ഉളളിൽ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പേര്‍ട്ട്. സൂസണ്‍ മാത്യൂ കിടപ്പുമുറിയില്‍ നിന്ന് 60 മീറ്റര്‍ ദൂരത്ത് കീഴ്ക്കാതൂക്കായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കിണറിന്‍റെ ഭാഗത്തേക്ക് ഇരു കൈയിലേയും മുറിവുമായി എങ്ങനെ എത്തി എന്നതും, എന്തിന് മുടി മുറിച്ചുവെന്നതും അന്വേഷണസംഘത്തെ കുഴയ്ക്കുകയാണ്.
Post Your Comments