ബ്രസീല്‍: ജയില്‍ ആക്രമിച്ച് ആയുധധാരികള്‍ 105 തടവുകാരെ രക്ഷപ്പെടുത്തി. വടക്കുകിഴക്കന്‍ ബ്രസീലില്‍ അതീവ സുരക്ഷയുള്ള പരൈബയിലെ റോമു ഗോണ്‍കാല്‍വസ് അബ്രാന്റസ് ജയിലാണ് സംഭവം അരങ്ങേറിയത്.
പോലീസുകാരും അക്രമികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനിടെ തടവുകാര്‍ രക്ഷപെടുകയായിരുന്നു. നാലു വാഹനങ്ങളില്‍ എത്തിയ ഇരുപതോളം ആയുധധാരികളാണ് ജയില്‍ ആക്രമിച്ചത്. ജയിലിന്റെ പ്രധാന കവാടം ബോംബിട്ട് തകര്‍ത്ത ശേഷം ഇരച്ചുകയറിയ അക്രമികള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
Read also:മിസ് അമേരിക്കൻ പട്ടം സ്വന്തമാക്കി നിയ ഇമാനി
ജയിലിൽ അക്രമികള്‍ കടന്നതോടെ നിരവധി പോലീസ് ഉദ്യോഗസ്ഥർ തടുക്കാൻ ശ്രമിച്ചിരുന്നു. രക്ഷപ്പെട്ട തടവുകാരില്‍ 41 പേരെ പോലീസ് പിടികൂടിയതായി ബ്രസീല്‍ ജയില്‍ ഭരണ ഏജന്‍സി അറിയിച്ചു. മറ്റു തടവുകാര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്. എന്നാൽ അക്രമികളിൽ ആരെയും ഇതുവരെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.
Post Your Comments