Latest NewsIndia

ലാ​ലു പ്ര​സാദിന് വി​ഷാ​ദ രോ​ഗ​മെന്ന് റി​പ്പോ​ര്‍​ട്ട്

എ​യിം​സി​ല്‍ ചി​കി​ത്സ തേടുമ്പോൾത്തന്നെ ലാ​ലു​വി​ന്‍റെ വി​ഷാ​ദ രോ​ഗം സം​ബ​ന്ധി​ച്ചു

റാ​ഞ്ചി: ആ​ര്‍​ജെ​ഡി അ​ധ്യ​ക്ഷ​ന്‍ ലാ​ലു​പ്ര​സാ​ദ് യാ​ദ​വ് വി​ഷാ​ദ രോഗത്തിന് അടിമയായിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കൽ റിപ്പോർട്ട് ഡോ​ക്ട​ര്‍. ലാ​ലു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രാ​ജേ​ന്ദ്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​കെ. ശ്രീ​വാ​സ്ത​വ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

എ​യിം​സി​ല്‍ ചി​കി​ത്സ തേടുമ്പോൾത്തന്നെ ലാ​ലു​വി​ന്‍റെ വി​ഷാ​ദ രോ​ഗം സം​ബ​ന്ധി​ച്ചു മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശ​ങ്ങ​ളു​ണ്ടെ​ന്നും ശ്രീ​വാ​സ്ത​വ വ്യക്തമാക്കി. ജയിലിൽകഴിയുന്ന ലാ​ലു​പ്ര​സാ​ദി​നെ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം രാ​ജേ​ന്ദ്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ലെ വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഒ​രു ദി​വ​സം 1000 രൂ​പ​യാ​ണ് ഇ​വി​ടെ ലാ​ലു താ​മ​സ​ത്തി​നു വാ​ട​ക ന​ല്‍​കു​ന്ന​ത്.

Read also:അഭിമാനച്ചിറകിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വന്തം ‘തേജസ്’; ആകാശത്ത് വച്ച് ഇന്ധനം നിറച്ചു

ജ​യി​ല്‍ സൂ​പ്ര​ണ്ടി​ല്‍​നി​ന്ന് അ​നു​മ​തി തേ​ടി​യ​ശേ​ഷ​മാ​ണ് ലാ​ലു​വി​നെ വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി​യ​തെ​ന്നു ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ലാ​ലു​വി​ന്‍റെ ആ​രോ​ഗ്യം ക്ഷ​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ളാ​യ തേ​ജ് പ്ര​താ​പും തേ​ജ​സ്വി യാ​ദ​വും ത​മ്മി​ല്‍ അ​ധി​കാ​ര പി​ടി​വ​ലി ന​ട​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button