KeralaLatest News

ബിഷപ്പിന്റെ ലൈംഗിക പീഡനം : കന്യാസ്ത്രീ വത്തിക്കാനിലേയ്ക്ക് അയച്ച കത്ത് പുറത്ത്

കോട്ടയം : കന്യാസ്ത്രീകള്‍ക്കു നേരെയുള്ള ജലന്ധര്‍ ബിഷപ്പിന്റെ കൊടിയ ലൈംഗിക പീഡനങ്ങളെ കുറിച്ച് കന്യാസ്ത്രീ വത്തിക്കാനിലേയ്ക്ക് അയച്ച കത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അയച്ച കത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബിഷപ്പ് പണമുപയോഗിച്ച് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നെന്നും . കന്യാസ്ത്രീകള്‍ക്ക് സഭയില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. കേരളത്തിലെ സഭാഅധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

വത്തിക്കാന്‍ സ്ഥാനപതിക്ക് ഇത് രണ്ടാം തവണയാണ് കത്തയക്കുന്നത്. പീഡനവിവരങ്ങള്‍ ചൂണ്ടിക്കാട്ടി അഞ്ചു മാസം മുമ്പ് അയച്ച കത്തിന് പീഡനം സംബന്ധിച്ച് നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് രണ്ടാമതും കത്ത് അയച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു പരാതി നല്‍കിയ കാര്യവും കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.

read also : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍

ഇരകളായ കന്യാസ്ത്രീകളെ സ്ഥലംമാറ്റി പ്രതികാരം ചെയ്യുകയാണു ഫ്രാങ്കോ ബിഷപ്പിന്റെ പതിവ്. 20 കന്യാസ്ത്രീകളെയാണ് ഇങ്ങനെ പ്രതികാരദാഹത്തോടെ സ്ഥലം മാറ്റിയത്. സ്ത്രീകളോട് ചിറ്റമ്മ നയമാണ് സഭയ്ക്കുള്ളത്. അധികാരമുള്ളവര്‍ക്കൊപ്പമാണ് സഭാനേതൃത്വം. ബിഷപ്പിനെ നീക്കാന്‍ വത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

അതേസമയം, കന്യാസ്ത്രീയുട ലൈംഗികപീഡനപരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുംവരെ പോരാട്ടം തുടരുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ അറിയിച്ചു. ആരുടെയും പ്രേരണകൊണ്ടല്ല സമരം ചെയ്യുന്നത്. സഹോദരിക്ക് നീതിക്കുവേണ്ടിയാണ്. മിഷനറീസ് ഓഫ് ജീസസ് സന്യാസസഭ തളളിപ്പറഞ്ഞതിന് പിന്നില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലാണെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button