
ന്യൂയോര്‍ക്ക്: ചുഴലിക്കൊടുങ്കാറ്റ് ഭീതിയിൽ അമേരിക്കയുടെ കിഴക്കൻ തീരം.’ഫ്ലോറന്‍സ്’ എന്ന് വിളിക്കുന്ന കൊടുങ്കാറ്റുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയെങ്കിലും വ്യപ്തി എത്രത്തോളമാകുമെന്ന കാര്യത്തില്‍ ആശങ്ക നിലനിൽക്കുകയാണ്.
ഏറ്റവും ഭീകരമായ അവസ്ഥയാണ് നോര്‍ത്ത് കരോളിന ഇപ്പോൾ നേരിടുന്നതെന്നാണ് മുന്നറിയിപ്പ്. അപകടത്തിന്‍റെ വ്യാപ്തി കുറയ്ക്കാനായി വലിയ തോതിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Read also:ഗൃഹനാഥനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; മൃതദേഹത്തിനരികില്‍ കറിക്കത്തി…ദുരൂഹതകള്‍ ഇങ്ങനെ
മണിക്കൂറില്‍ 105 കിലോമീറ്ററിലധികം കാറ്റിന് വേഗതയുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. നോര്‍ത്ത് കരോളിന മേഖലയില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നോര്‍ത്ത് കരോളിനയ്ക്ക് പുറമെ വിര്‍ജീനിയ സംസ്ഥാനത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments