ഒരേസമയം ഒന്നില്‍ക്കൂടുതല്‍ പ്രവര്‍ത്തികള്‍ വളരെ സുഗമമായി ചെയ്യാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണുകളോടാണ് ഏവര്‍ക്കും പ്രിയം. ഇന്ന് നാമെല്ലാവരും അനുഭവിക്കുന്ന പ്രഥമ പ്രശ്‌നമാണ് ഹാങ്ങാകുകയെന്നത്. ഒരു ആപ്ലീക്കേഷന്‍ തുറന്ന് പ്രവര്‍ത്തി ചെയ്തതിന് ശേഷം മറ്റൊരു ആപ്ലീക്കേഷനൊ അല്ലെങ്കില്‍ പെട്ടെന്നൊരു കാള്‍ വന്നാലൊ അതുമല്ലെങ്കില്‍ ഒരാളെ വിളിക്കാന്‍ ശ്രമിച്ചാലോ കൂടുതല്‍ അവസരങ്ങളിലും അത് സാധ്യമാകാതെ നമ്മള്‍ പരാജയപ്പെടാനാണ് സാധ്യത.. പിന്നെ ഫോണ്‍ ഒന്ന് സജ്ജമായി വരണമെങ്കില്‍ നാം കാത്തുനില്‍ക്കുന്ന സ്ഥിതിഗതിയാണ് ഉള്ളത്. ഇത് നമ്മുടെ സമയം നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല.. നമ്മുക്ക് ആവശ്യമായ കാര്യം ഒട്ട് നടക്കുകയുമില്ല.
ഇന്ന് VLOG (ദൃശ്യം മുഖേനയുള്ള അവതരണം) കാലമാണ്.. നമ്മളുടെ അഭിപ്രായമെല്ലാം ഒരു വിഡീയോയിലൂടെ തല്‍സമയമോ അല്ലെങ്കില്‍ അല്ലാതെയോ ഏവരും സമൂഹത്തിലേയ്ക്ക് പകര്‍ന്നു നല്‍കുന്ന ഒരു ട്രെന്‍ഡാണ് ഇപ്പോഴുള്ളത്. ഇതിനെല്ലാം സാധ്യമായ മികച്ച ക്യാമറയും നല്ല ക്ഷമതയുള്ള പ്രോസസറുകളും (processor) മികവുറ്റ RAM ഉം കൂട്ടിച്ചേര്‍ത്തിരിക്കുന്ന സ്മാര്‍ട്ടായ സ്മാര്‍ട്ട് ഫോണാണ് മോട്ടോറോളയുടെ മോട്ടോ.ജി. 6 പ്ലസ്. ഏറ്റവും പുതിയ ഫീച്ചറുകളും ക്യാമറാ ടെക്‌നോളജിയുമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും യൂസര്‍ ഫ്രണ്ട്‌ലിയും കാഴ്ചയ്ക്ക് ആകര്‍ഷണീയവുമായ ഡിസൈനാണ് മോട്ടോ ജി6 പ്ലസിന്റേത്.
2.2 ജിഗാഹേര്‍ട്ട്‌സ് ഒക്ട്രാ കോര്‍ പ്രോസസറില്‍ 6 ജിബി റാമാണ് ഫോണിന്റെ കപ്പാസിറ്റി. ദൈര്‍ഘ്യമേറിയ വീഡിയോകളും സിനിമകളും മറ്റും ഓണ്‍ലൈനില്‍നിന്ന് സ്ട്രീം ചെയ്ത് കാണാനും ഒരേസമയം നിരവധി ആപ്പുകള്‍ ഉപയോഗിക്കാനും ഫോണിന് ശേഷി നല്‍കുന്നതാണ് ഇതിന്റെ പ്രൊസസര്‍. ലാഗില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം എന്ന് മോട്ടോ ജി6 പ്ലസിനെ വിശേഷിപ്പിക്കാം.
3ഡി ഗ്ലാസാണ് ഫോണിന്റെ പിന്‍വശത്ത് ഉപയോഗിച്ചിരിക്കുന്നത്. ക്യാമറയ്ക്കായി സ്മാര്‍ട്ട് ക്യാമറ സോഫ്റ്റുവെയറും ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ വെളിച്ചത്തില്‍ പോലും ഫാസ്റ്റ് ഫോക്കസ് ഡെപ്ത് എഫക്ട്‌സുള്ള ചിത്രങ്ങള്‍ സമ്മാനിക്കാന്‍ ഈ ഫോണിന്റെ 12 എംപി, 5 എംപി ഡ്യുവല്‍ ക്യാമറയ്ക്ക് സാധിക്കും. അതോടൊപ്പം തന്നെ സ്‌പോട്ട് കളര്‍, സെലക്ടീവ് ബ്ലാക്ക് ആന്‍ഡ് വൈറ്റ്, ഫെയ്‌സ് അണ്‍ലോക്ക്, ക്യൂആര്‍ കോഡ് സ്‌കാനര്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ഈ സോഫ്റ്റുവെയറില്‍ തന്നെ ഗൂഗിള്‍ ലെന്‍സ് എക്‌സ്പീരിയന്‍സും കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
Also Read: നോച്ച് ഡിസ്‌പ്ലേയോട് കൂടിയ കിടിലൻ ഫോണുമായി മോട്ടോറോള
മോട്ടോറോള കുടുംബത്തില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി6 പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ ഫീച്ചറുകളും ക്യാമറാ ടെക്‌നോളജിയുമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും യൂസര്‍ ഫ്രണ്ട്‌ലിയും കാഴ്ചയ്ക്ക് ആകര്‍ഷണീയവുമായ ഡിസൈനാണ് മോട്ടോ ജി6 പ്ലസിന്റേത്.
2.2 ജിഗാഹേര്‍ട്ട്‌സ് ഒക്ട്രാ കോര്‍ പ്രോസസറില്‍ 6 ജിബി റാമാണ് ഫോണിന്റെ കപ്പാസിറ്റി. ദൈര്‍ഘ്യമേറിയ വീഡിയോകളും സിനിമകളും മറ്റും ഓണ്‍ലൈനില്‍നിന്ന് സ്ട്രീം ചെയ്ത് കാണാനും ഒരേസമയം നിരവധി ആപ്പുകള്‍ ഉപയോഗിക്കാനും ഫോണിന് ശേഷി നല്‍കുന്നതാണ് ഇതിന്റെ പ്രൊസസര്‍. ലാഗില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം എന്ന് മോട്ടോ ജി6 പ്ലസിനെ വിശേഷിപ്പിക്കാം.
3ഡി ഗ്ലാസാണ് ഫോണിന്റെ പിന്‍വശത്ത് ഉപയോഗിച്ചിരിക്കുന്നത്. ക്യാമറയ്ക്കായി സ്മാര്‍ട്ട് ക്യാമറ സോഫ്റ്റുവെയറും ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ വെളിച്ചത്തില്‍ പോലും ഫാസ്റ്റ് ഫോക്കസ് ഡെപ്ത് എഫക്ട്‌സുള്ള ചിത്രങ്ങള്‍ സമ്മാനിക്കാന്‍ ഈ ഫോണിന്റെ 12 എംപി, 5 എംപി ഡ്യുവല്‍ ക്യാമറയ്ക്ക് സാധിക്കും. അതോടൊപ്പം തന്നെ സ്‌പോട്ട് കളര്‍, സെലക്ടീവ് ബ്ലാക്ക് ആന്‍ഡ് വൈറ്റ്, ഫെയ്‌സ് അണ്‍ലോക്ക്, ക്യൂആര്‍ കോഡ് സ്‌കാനര്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ഈ സോഫ്റ്റുവെയറില്‍ തന്നെ ഗൂഗിള്‍ ലെന്‍സ് എക്‌സ്പീരിയന്‍സും കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
5.9 ഇഞ്ച് ഫുള്‍ എച്ച്ഡി+ മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 18:9 അനുപാതത്തിലാണ് പ്ലേബാക്ക് ആസ്‌പെക്ട് റേഷ്യോ. മികച്ച ശബ്ദത്തിനായി ഡോള്‍ബി ഓഡിയോ പ്രീസെറ്റ് മോഡുമുണ്ട്. 3200 എംഎഎച്ച് ബാറ്ററി പെട്ടെന്ന് ചാര്‍ജ് ചെയ്യാന്‍ ടര്‍ബോപവര്‍ ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. മെസേജുകളും നോട്ടിഫിക്കേഷനുകളും വരുമ്പോള്‍ ഫോണ്‍ സ്‌ക്രീന്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ റിപ്ലെ കൊടുക്കാന്‍ സാധിക്കും. ഒറ്റ സൈ്വപ്പില്‍ സ്‌ക്രീന്‍ ചെറുതാക്കാനും, രണ്ട് വട്ടം കണങ്കൈ കറക്കിയാല്‍ ക്യാമറ ഓണാക്കാനും, ഫോണ്‍ കുലുക്കിയാല്‍ ഫഌഷ് ലൈറ്റ് ഓണാനാക്കുമൊക്കെ സാധിക്കും. 22,499 രൂപയാണ് ഫോണിന്റെ വില. എല്ലാ പ്രമുഖ മൊബൈല്‍ സ്‌റ്റോറുകളിലും ആമസോണിലും ഫോണ്‍ ലഭ്യമാണ്..
Post Your Comments