KeralaLatest News

വിവാഹ സത്ക്കാരത്തില്‍ ഭക്ഷണം തികഞ്ഞില്ല : വീട്ടില്‍ മദ്യപസംഘം അഴിഞ്ഞാടി

ആലപ്പുഴ: വിവാഹ സത്ക്കാരത്തിനിടെ ഭക്ഷണം തികയാഞ്ഞതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിയടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. ഭക്ഷണം വിളമ്പാന്‍ നിന്നവരെയാണ് മദ്യപ സംഘം മര്‍ദിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ തുമ്പോളി തീര്‍ഥശേരിക്കു സമീപമുള്ള ഒരു വിവാഹവീട്ടിലാണ് സംഭവം.

read also : വിവാഹ സദ്യക്ക് പാത്രം തികഞ്ഞില്ല, പിന്നീട് പൊരിഞ്ഞ അടിയും; ശേഷം നടന്നതിങ്ങനെ

മര്‍ദനത്തില്‍ പരിക്കേറ്റ തുമ്പോളി വടക്കേയറ്റം വി.എ. ടോണി(21)യെയും മറ്റൊരു ബാലനെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം തികയാഞ്ഞതില്‍ പ്രതിഷേധിച്ച് വിളമ്പാന്‍നിന്ന യൂണിഫോമിട്ടവരെയെല്ലാം മര്‍ദിക്കുകയായിരുന്നെന്നു പറയുന്നു. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button