ടോക്കിയോ: ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. ജപ്പാനിലെ ഹൊക്കേയ്ഡു ദ്വീപിൽ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 44പേര്‍ മരിച്ചെന്നാണ് റിപ്പോർട്ട്. പൊലീസിന്റെയും, പ്രാദേശിക അധികൃതരുടെയും കണക്ക് പ്രകാരം 660 പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം.
മണ്ണിടിച്ചിലിനെ തുടർന്ന് ഏകദേശം 70 കെട്ടിട്ടങ്ങൾ മണ്ണിനടിയില്‍പ്പെട്ടു. 600 പേര്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ടെന്നും അവസാനമായി കാണാതായ 77 വയസ്സുകാരന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടുകിട്ടിയതായും ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിഹിദ് സുഗ അറിയിച്ചു.
Also read : ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
സുനാമി സാധ്യതയില്ലെന്നും ആണവനിലയങ്ങള്‍ക്കു ഭീഷണിയില്ലെന്നും വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം വീടുകള്‍ തകരാനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Post Your Comments