കണക്ക് ക്ലാസിലും.. ഇംഗ്ലീഷ് ക്ലാസിലും ഡെസ്‌കില്‍ കിടന്ന് ഉറങ്ങിയപ്പോള്‍ ടീച്ചര്‍ പൊക്കിയിട്ട്…. പോയി മുഖം കഴുകീട്ട് വാടായെന്ന് കേല്‍ക്കാത്തവര്‍ ഉണ്ടാകില്ലാ.. ഉടനെ എഴുന്നേറ്റ് പോയി നമ്മള്‍ മുഖം കഴുകി വരും. ഇത്തിരി നേരത്തേക്ക് വീണ്ടും നൂറിന്റെ ബള്‍ബിട്ടപോലെ നമ്മള്‍ നോക്കിയിരിക്കും പിന്നെ പഴയപടി. ഇതൊക്കെ പിന്നീട് ഓര്‍ക്കുമ്പോള്‍ രസകരമാണ്
അങ്ങനെ അവിടം തൊട്ട് നമ്മള്‍ ഈ മുഖം കഴുകല്‍ ശീലമാക്കിയതാണ്. എന്നാല്‍ ഇങ്ങനെ എപ്പോഴും മുഖം കഴുകുന്നത് നല്ലതാണോ എന്ന് നമ്മള്‍ ആലോചിച്ചിട്ടുണ്ടാകില്ല. സാധാരണ രണ്ടു തവണ മുഖം കഴുകുന്നതാണ് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാവിലെയും രാത്രിയും. രാവിലെ ഉറക്കമുണര്‍ന്ന് എഴുന്നേറ്റ് മുഖം കഴുകുന്നത് ത്വക്കിന് കൂടുതല്‍ ഫ്രഷ്‌നസ്സ് നല്‍കും. ത്വക്കിന്റെ നിര്‍ജ്ജീവമായ സെല്ലുകളെ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യും.
ഇത് കൂടാതെ വേണമെങ്കില്‍ മറ്റൊരു സാഹചര്യത്തിലും മുഖം കഴുകാവുന്നതാണ്. ശാരീരികമായി കൂടുതല്‍ അധ്വാനം വേണ്ടിവരുന്ന സാഹചര്യങ്ങളിലോ അമിതമായി വിയര്‍ക്കുന്ന സമയത്തോ മുഖം കഴുകാം. രാവിലെ,വൈകുന്നേരം, അടിയന്തിരസാഹചര്യം ഇവയൊഴികെയുള്ള സാഹചര്യങ്ങളില്‍ മുഖം കഴുകുന്നത് ഒട്ടുംനല്ലതല്ല എന്നതാണ് സൗന്ദര്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
കൂടുല്‍ തവണ മുഖം കഴുകുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നുകൂടി നോക്കാം. ത്വക്കിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന സ്വഭാവികമായ എണ്ണമയം ഇല്ലാതാക്കുകയും തല്‍ഫലമായി മുഖം വരണ്ടുപോകുകയും ചെയ്യും. എപ്പോഴും നല്ല ഫ്രഷ്‌നസായി ഇരിക്കണമെങ്കില്‍ വേറെ ചില കാര്യങ്ങളാണ് നമ്മള്‍ ശീലിക്കേണ്ടത്
* രാത്രി വൈകാതെ കിടന്നുറങ്ങി അതിരാവിലെ ഉണരുക. തീര്‍ച്ചയായും 5 മണിക്ക് എഴുന്നേല്‍ക്കണം
* എഴുന്നേറ്റ ഉടന്‍ 1 ഗ്ലാസ് ശുദ്ധമായ വെള്ളം കുടിക്കുക
* ശേഷം അരമണിക്കൂറിന് ശേഷം പ്രഭാതകൃതൃങ്ങള്‍ നിറവേറ്റുക
* രാവിലെ മെഡിറ്റേഷന്‍ പരിശിലിക്കുക. മിനിമം 30 മിനിട്ട് ഇതിനായി മാറ്റി വെയ്ക്കുക. മെഡിറ്റേഷന്‍ ചെയ്യേണ്ടതെങ്ങനെയെന്ന് യൂട്രൂബില്‍ നല്ല പച്ച മലയാളത്തില്‍ ലഭ്യമാണ്. മെഡിറ്റേഷന്‍ നിങ്ങളില്‍ നിങ്ങള്‍പ്പോലും അറിയാത്ത അത്ഭുതകരമായ പരിവര്‍ത്തനങ്ങള്‍ നടത്തും എന്നത് 100 ശതമാനം തെളിഞ്ഞ സത്യമാണ്.
* ദൈവത്തോട് പ്രാര്‍ത്ഥിക്കുക. ദൈവത്തെ അടുത്ത് നിര്‍ത്തുക. ദൈവ വിശ്വാസം നിങ്ങളില്‍ പോസീറ്റീവായ എനര്‍ജി നിറക്കും
* അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. ഇതിനും നിങ്ങള്‍ക്ക് യൂട്യൂബിനെ ആശ്രയിക്കാം. ഒരു ശരീരികമായ പരിശീലനം നല്‍കുന്നയാളെ ആശ്രയിക്കുന്നത് അത്യുത്തമം.
* ക്ഷമ അത്യാവശ്യമാണ്, പൊട്ടിത്തെറിക്കാതിരിക്കുക… ദേഷ്യപ്പെടുക എന്നത് ബലഹീനതയാണ് മനസിലാക്കുക
* എല്ലാവരെയും നിരുപാധികമായി സ്‌നേഹിക്കാന്‍ പഠിക്കുക.
* വലിച്ചുവാരി കഴിക്കാതെ ശരീരത്തിന് എനര്‍ജി നല്‍കുന്ന ഭക്ഷണങ്ങള്‍ ഭാഗമാക്കുക. പഴങ്ങള്‍ , പച്ചക്കറികള്‍ പോലെ. നമ്മുടെ വീട്ട് മുറ്റത്ത് യാതൊരു വളവും ഇടാതെ പിടിച്ച് ഫലം നല്‍കുന്ന ചക്ക, പപ്പായ മുതലായവയൊക്കെ കഴിക്കുക.
* രാവിലെ നല്ലപോലെ നിങ്ങളുടെ വയറിന് പറ്റാവുന്ന അത്രയും കഴിക്കുക.. യാതൊരു ധാക്ഷിണ്യവും കാണിക്കണ്ട . ഉച്ചക്കും വേണമെങ്കില്‍ ഇതുപോലെ ആയിക്കോള്ളൂ എന്നാല്‍ രാത്രി മിതത്വം പാലിക്കുക. കുറച്ച് മാത്രം കഴിക്കുക. രാത്രി സമയത്തെ ഡെലീഷ്യസായിട്ടുളള ഭക്ഷണരീതി ദയവായി ഉപേക്ഷിക്കുക.
ഇതിനെല്ലൊ പുറമേ നിങ്ങള്‍ നല്ല വൈറ്റമിന്‍സ് ലഭിക്കുന്ന പഴങ്ങള്‍ മുതലായവ തീര്‍ച്ചയായും ശീലമാക്കുക. അതിന് നിങ്ങള്‍ വലിയ തുക മുടക്കണമില്ല. പ്രകൃതിയിലേക്ക് നോക്കിയാല്‍ ഇതൊക്കെ കണ്ടെത്താവുന്നതെയുള്ളൂ. ഇങ്ങനെയൊക്കെ ചെയ്താല്‍ സ്വാഭാവികമായും നിങ്ങളുടെ മുഖത്തിന് പ്രസാദം കൈവരുകയും പിന്നെ എപ്പോഴും മുഖം കഴുകി ഊര്‍ജ്ജസ്വലത കൈവരിക്കേണ്ട കാര്യമില്ല.
ഓര്‍ക്കുക..നിങ്ങളുടെ മുഖത്ത് പ്രതിധ്വനിക്കുന്ന വിളര്‍ച്ച ആന്തരരികമായി ശരീരത്തിന് ആവശ്യത്തിന് പോഷണം ലഭിക്കാത്തതുകൊണ്ടാണ്. അതുകൊണ്ട് മുഖം കഴുകിയതുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല.
Post Your Comments