KeralaLatest News

കയര്‍ കെട്ടി ഗതാഗതം തടയരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കയറോ അതുപോലുള്ള വള്ളികളോ റോഡിനു കുറുകെ കെട്ടി ഗതാഗതം തടയരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്. വാഹനങ്ങള്‍ വഴി തിരിച്ചുവിടാന്‍ പോലീസ് ഉദ്ദേശിക്കുന്ന സ്ഥലത്തിന് മുമ്പ് തന്നെ വഴി തിരിയണം എന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ബാരിക്കേഡും റിഫ്‌ളക്റ്ററുകളുള്ള ബോര്‍ഡുകളും ഡ്രൈവര്‍മാര്‍ക്ക് വളരെ അകലെ നിന്ന് കാണാവുന്ന തരത്തില്‍ സ്ഥാപിക്കണമെന്നും ജസ്റ്റീസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button