Latest NewsSaudi Arabia

ഇന്ത്യയിൽനിന്നുള്ള പച്ചക്കറികളില്‍ കീടനാശിനി സാന്നിധ്യം; നടപടിക്കൊരുങ്ങി സൗദി

റിയാദ്: സൗദിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികള്‍ ഉയർന്ന അളവിൽ കണ്ടെത്തിയതിനെ തുടർന്നു കര്‍ശന നടപടിക്കൊരുങ്ങി സൗദി. സംസ്കരിച്ച പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി അളവ് രണ്ടു ശതമാനത്തിൽ കൂടില്ലെന്ന് ഉറപ്പാക്കാനാണ് അതോറിറ്റി, ‌‌സൗദി എംബസി മുഖേന കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. സൗദിയിലേക്ക് ഇവ കയറ്റുമതി ചെയ്യുന്നവർ ഇതുൾപ്പെടെയുള്ള നിബന്ധന പാലിക്കണമെന്ന് അഗ്രികൾച്ചറൽ ആൻഡ് പ്രെ‌ാസസ്ഡ് ഫുഡ് പ്രെ‌ാഡക്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.

ALSO READ: സൗദിയിൽ മെർസ് വൈറസ് ബാധ; മൂന്ന് മരണം

കീടനാശിനിയുടെ അളവ് പരിശോധിക്കാനും നിയന്ത്രിക്കാനും പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ,ഈ സമിതിയുടെ വിവരങ്ങള്‍ സൗദിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൃഷി സ്ഥലങ്ങളില്‍ പരിശോധന നടത്തണമെന്നും, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഇക്കാര്യത്തില്‍ കര്‍ശനമായി പാലിക്കണമെന്നുമാണ് നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button