
ബെയ്ജിങ്: ചെവിയില്‍ അസ്വസ്ഥതയും വേദനയും തോന്നുന്നുവെന്ന് പറഞ്ഞ് ചികിത്സയ്‌ക്കെത്തിയയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. ചെവിവേദനയുമായെത്തിയ അറുപതുകാരന്റെ ചെവിക്കുള്ളില്‍ ചിലന്തി വല കെട്ടിയിരിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ചൈനയിലെ ലിയോണിങ് പ്രവിശ്യയിലെ ഡാലിസാന്‍ സെന്‍ട്രല്‍ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയ്‌ക്കെത്തിയത്.
ചെവിയില്‍ കയറിപ്പറ്റിയ ചിലന്തി ചെവിക്കുള്ളില്‍ വല കെട്ടുകയായിരുന്നുവെന്ന് വിശദമായ പരിശോധനയ്‌ക്കൊടുവില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ചെവിയില്‍ പ്രാണിയോ മറ്റോ കയറിയതായിരിക്കുമെന്ന് കരുതിയ ഡോക്ടര്‍മാര്‍ ചിലന്തി വലകെട്ടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ചിലന്തിയെ ചെവിക്കുള്ളില്‍ നിന്നും പുറത്തെടുത്തത്. ചെവിക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് പരിശോധനയിലൂടെ തെളിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Read Also: തൊട്ടുപോലും നോക്കാതെ അവള്‍ കന്യകയാണോ എന്ന് അറിയാം!പങ്കാളികള്‍ ഇങ്ങനെയാണെങ്കില്‍ അവര്‍ കന്യകയാണ്
Post Your Comments