Latest NewsTechnology

ലോകത്ത് നാളെ പലതു സംഭവിയ്ക്കും : മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ബീജിംഗ് : ലോകത്ത് നാളെ പലതും സംഭവിയ്ക്കും. മനുഷ്യര്‍ക്ക് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ . ചിപ്പൊന്നുമില്ലാത്ത ഇന്നത്തെ മനുഷ്യരുടെ മുഖം നോക്കി അവരുടെ രാഷ്ട്രീയ ചായ്വ്, സ്വവര്‍ഗാനുരാഗിയാണോ, കുറ്റകൃത്യത്തിന് ഇറങ്ങിയിരിക്കുയാണോ എന്നൊക്കെ എഐക്ക് ഇപ്പോഴേ പറയാമത്രേ. ടെക് ലോകത്തു നാളെ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനകള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

Read Also : കാഴ്‌ചക്കാർക്ക് വിസ്മയമായി സോഫിയ ; അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും

പൊതുസ്ഥലങ്ങളിലെ സിസിടിവികളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ ഒരാള്‍ നിയമം ലംഘിക്കുന്നതിനു മുന്‍പ് അയാളെ പൊലീസിനു പിടിക്കാമെന്നാണ് അവകാശവാദം.

ഒരു വ്യക്തിയുടെ ഫോട്ടോ അപ്ലോഡ് ചെയ്താല്‍ അയാളുടെ രാഷ്ട്രീയം മുതല്‍ ഐക്യു വരെ ഒറ്റനോട്ടത്തില്‍ പറയാന്‍ സാധിക്കുന്ന നിര്‍മിത ബുദ്ധി ഒരുക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
മുഖഭാവത്തില്‍നിന്ന് ഒരാളുടെ ഉദ്ദേശ്യം മനസ്സിലാക്കുന്നതെങ്ങനെ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറയുന്നത്, ഒരാളുടെ ടെസ്റ്റൊസ്റ്റെറോം (testosterone- പേശിവളര്‍ച്ചയെയും ലൈംഗിക വളര്‍ച്ചയെയും നിയന്ത്രിക്കുന്ന ഹോര്‍മോണ്‍) അളവ് മുഖത്തു പ്രതിഫലിക്കുമെന്നും അത് തന്റെ നിര്‍മിത ബുദ്ധിക്കു വായിച്ചെടുക്കാനാകുമെന്നുമാണ്. ‘ടെസ്റ്റോസ്റ്റെറോമിന്റെ അളവ് കുറ്റകൃത്യം ചെയ്യാനുള്ള താല്‍പര്യവുമായി ബന്ധപ്പെട്ടതാണ്. അവ മുഖഭാവവുമായും ബന്ധപ്പെട്ടു കിടക്കുന്നു’: അദ്ദേഹം പറയുന്നു. കൂടാതെ, നമുക്ക് ഇന്നറിയാത്ത നിരവധി പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടുപിടിക്കാനാകും. കംപ്യൂട്ടറുകള്‍ക്ക് ഇതെല്ലാം നിസ്സാരമായിരിക്കുമെന്നും കൊസിന്‍സ്‌കി പറയുന്നു. ഈ ഇന്റലിജന്‍സ് റോബോട്ടുകള്‍ മനുഷ്യന് ഭീഷണിയാണൈന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button