Latest NewsKerala

പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് കൊടുംചൂട് : രണ്ടു ജില്ലകളിൽ സൂര്യാഘാതം റിപ്പോർട്ട് ചെയ്തു

പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് കൊടുംചൂട് അനുഭവപ്പെടുന്നു.

തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് കൊടുംചൂട് അനുഭവപ്പെടുന്നു. വേനല്‍ക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൂര്യാഘാതം ഈ കൊടും ചൂടിൽ തുലാവര്‍ഷത്തിന് മുന്‍പെ കേരളത്തില്‍ സംഭവിച്ചിരിക്കുകയാണ്. തൃശൂരില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റതിന് പിന്നാലെ ഇപ്പോൾ തിരുവനന്തപുരത്തും സമാനമായ സംഭവമുണ്ടായി.

ഇന്നലെ വീടിന്റെ ടെറസിലെ പായല്‍ നീക്കം ചെയ്യുന്നതിനിടെ വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ വിപഞ്ചികയില്‍ കോമളന്‍ എസ്. നായര്‍ക്ക് (50)സൂര്യാഘാതത്തില്‍ പൊള്ളലേറ്റു. കെ എസ് ഇ ബി ജീവനക്കാരനാണ് ഇദ്ദേഹം. മുതുകില്‍ നീറ്റല്‍ അനുഭവപ്പെടുകയും കഴുത്തിന് താഴ്ഭാഗം പൊള്ളലേറ്റ് തൊലി ഇളകിയതായി കണ്ടെത്തുകയും ചെയ്തതിനെത്തുടര്‍ന്ന് കോമളൻ നായർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button