Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life StyleHealth & Fitness

കീമോതെറാപ്പി ചെയ്യുന്ന സ്ത്രീകളില്‍ ഉണ്ടാകുന്ന ആരോഗ്യമാറ്റം ഇവയാണ് !

ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച സ്ത്രീകളില്‍ കീമോതറാപ്പി ചെയ്യുന്നതിലൂടെ

ക്യാന്‍സറിനെതിരെയുള്ള മരുന്നുപയോഗിച്ചുള്ള ചികിത്സയാണ് കീമോതെറാപ്പി. വിശദമായി പറഞ്ഞാൽ, ചിട്ടപ്രകാരമുളള ചികിത്സാപരിപാടിയുടെ ഭാഗമായി ഒന്നോ അതിലധികമോ രസായന മരുന്നുകൾ ഉപയോഗിച്ചുള്ള ക്യാൻസർ ചികിത്സയാണ് കീമോതെറാപ്പി.

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. കീമോചികിത്സ നൽകുന്നത് രോഗം മാറ്റുക, ജീവിത ദൈർഘ്യം കൂട്ടുക, രോഗലക്ഷണങ്ങളെ കുറയ്ക്കുക എന്നിവയ്ക്കാണ്. റേഡിയേഷൻ ചികിത്സ, ശസ്ത്രക്രിയ എന്നിവയ്ക്ക് ഒപ്പവും ഇത് ഉപയോഗിക്കാറുണ്ട്.

അതേസമയം ക്യാൻസർ പലവിധത്തിലുണ്ട്. അതില്‍ ശ്വാസകോശ ക്യാന്‍സര്‍ വളരെയധികം സൂക്ഷിക്കേണ്ട ഒന്നാണ്. ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച സ്ത്രീകളില്‍ കീമോതറാപ്പി ചെയ്യുന്നതിലൂടെ നേരത്തെ ആര്‍ത്തവവിരാമം ഉണ്ടാകാന്‍ സാധ്യതയെന്ന് പഠനം.

Read also:സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനം; വിശദവിവരങ്ങൾ ഇങ്ങനെ

50 വയസ്സിന് താഴെയുള്ള സ്ത്രീകളിലെ അമിനോറിയയുടെ അളവിനെക്കുറിച്ച് നടത്തിയ ആദ്യ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അമേരിക്കയിലെ മയോ ക്ലിനിക് എപ്പിഡെമോളജി ആന്‍റ് ജനിറ്റിക് ലങ് ക്യാന്‍സര്‍ റിസര്‍ച്ച് പ്രോഗ്രാമാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്. ദി ജേണല്‍ ഓഫ് ദി നോര്‍ത്ത് അമേരിക്കന്‍ മെനോപ്പസ് സൊസൈറ്റിയിലാണ് പഠനത്തെ കുറിച്ച് പറയുന്നത്.

cancer

ആര്‍ത്തവ വിരാമത്തിന് മുമ്പ് ആരോഗ്യപ്രശ്നങ്ങള്‍ ഉളളവരും പ്രത്യേകം ശ്രദ്ധിക്കണം. ആര്‍ത്തവവിരാമത്തിന് മുമ്പുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള 43 വയസ്സ് മാത്രം പ്രായമുള്ള 182 സ്ത്രീകളെ പഠനത്തിന് വിധേയമാക്കി.

ശ്വാസകോശ ക്യാന്‍സര്‍ രോഗികള്‍ക്ക് ആര്‍ത്തചക്രത്തില്‍ വലിയ വ്യതിയാനം തന്നെ വരുന്നു എന്ന് കണ്ടെത്തി.ശ്വാസകോശ ബാധിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സംബന്ധിച്ചും അതില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തണമെന്നും പഠനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button