ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ അനന്തനാഗിലെ പോലീസ് ചെക്ക് പോസ്റ്റിനു സമീപം വീണ്ടും ഏറ്റമുട്ടല്‍. ആക്രമണത്തില്‍ ഒരു ലഷ്കര്‍ ഭീകരന് കൊല്ലപ്പെട്ടു. അനന്തനാഗിലെ പോലീസ് ചെക്ക് പോസ്റ്റിനു നേരെ വെള്ളിയാഴ്ച രാത്രിയിലാണ് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന് കൊല്ലപ്പെട്ടത്.
Also Read ; സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഭീകരനെ കാലപുരിക്കയച്ച് സേന
ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനു പരിക്കേല്‍ക്കുകയും ചെയ്തു. കുല്‍ഗാമിലെ തന്തിറപൊര യാരിപൊറ സ്വദേശിയായ ബിലാല്‍ അഹമ്മദെന്നയാളാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേന അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് സുരക്ഷ ശക്തമാക്കി.
Post Your Comments