ശിവകാശി: പടക്കനിര്‍മ്മാണശാലയിൽ തീപിടിച്ച് രണ്ടു പേർക്ക് ദാരുണമരണം.തമിഴ്നാട്ടിലെ ശിവകാശിക്കടത്തുള്ള കക്കിവാടന്പട്ടില് പടക്കനിര്‍മ്മാണശാലയിൽ ദീപാവലി ആഘോഷങ്ങള്‍ക്കു വേണ്ടി പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെ ശനിയാഴ്ച്ച രാവിലെ 10.30 ഓടെയുണ്ടായ തീപിടിത്തത്തിൽ എ കൃഷ്ണന്(35), ജി മാരിയപ്പന്(43) എന്നിവരാണ് മരിച്ചത്.
മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ അഗ്നിശമന സേന ഒരു മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കിയെന്നും സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായും മധുര പൊലീസ് അറിയിച്ചു.
Also read : വാഹനാപകടത്തിൽ ഒരാൾ മരിച്ചു
Post Your Comments