ചിക്കാഗോ: ഹിന്ദുക്കളുടെ ഐക്യമാണ് ഏറ്റവും വലുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദുക്കള്‍ എപ്പോഴും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.ചിക്കാഗോയില്‍ നടന്ന രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മനുഷ്യന്റെ നേതൃഗുണം മുതല്‍ ക്ഷമയും സമാധാനവും അനുസരണാശീലവുമടക്കം എല്ലാ കാര്യങ്ങളും മഹാഭാരതത്തില്‍ നിന്ന് നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ മൂല്യങ്ങള്‍ ഇന്ന് ലോകത്തിന്റെ മൂല്യമാണ്. അത് ഇന്ന് ഹിന്ദു മൂല്യങ്ങള്‍ എന്നറിയപ്പെടുകയും ചെയ്യുന്നു. നമുക്ക് ഒത്തിരി ഗുണങ്ങളും നേട്ടങ്ങളുമുണ്ട്. എന്നാല്‍ ഒരിക്കലും നാം ഒന്നിച്ചു നില്‍ക്കുന്നില്ല. നാം ഒന്നിച്ച് നിന്ന് സ്വപ്നം കാണാതെ ഒന്നും നേടാന്‍ നമുക്ക് സാധിക്കില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ALSO READ:വിധി ലംഘിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഗുരുദക്ഷിണ പരിപാടി നടത്തി ആര്‍എസ്എസ്
Post Your Comments