Latest NewsMollywoodNews

അമ്മക്ക് ഉണ്ടായിരുന്ന രോഗം തനിക്കും വരുമെന്ന് പ്രവചിച്ചിരുന്നതായി മംമ്ത മോഹൻദാസ്

കാൻസർ എന്ന വലിയ രോഗത്തിനെ അതിജീവിച്ചു വന്ന ആളാണ് മംമ്ത മോഹൻദാസ്

കാൻസർ എന്ന വലിയ രോഗത്തിനെ അതിജീവിച്ചു വന്ന ആളാണ് മംമ്ത മോഹൻദാസ്. തനിക്ക് ഈ രോഗം ഉണ്ടാകുമെന്ന് നാഡീജ്യോതിഷത്തിലൂടെ പ്രവചിക്കപ്പെട്ടിരുന്നു എന്ന് ഈ ഇടയ്ക്കാണ് നടി വെളിപ്പെടുത്തിയത്. വൈത്തീശ്വരന്‍ കോവിലിലെ നാഡീജ്യോതിഷനാണ് അത് പ്രവചിച്ചതെന്ന് താരം വ്യക്തമാക്കി.

ചെന്നൈയിൽ ഉള്ള ഒരു ബന്ധു പറഞ്ഞാണ് നാഡിജ്യോതിഷനെ പറ്റി അറിയുന്നത്. ആദ്യം വിശ്വാസം ഇല്ലായിരുന്നു എങ്കിലും രണ്ടും കൽപ്പിച്ച് അമ്മയുടെ കൈരേഖ അയച്ചുകൊടുക്കുകയായിരുന്നു. നാഡീജ്യോതിഷം നോക്കിയാല്‍ ജന്മരഹസ്യങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് വിശ്വാസം.

തുടർന്ന് മൂന്ന് കാസ്സറ്റുകളിലായി അമ്മയുടെ പ്രവചനം അവർ അയച്ചു തന്നു. കാസെറ്റിന്റെ തുടക്കത്തില്‍ തന്നെ ഒരു നദിയുടെ പേരാകും അമ്മയ്‌ക്കെന്ന് പറയുന്നുണ്ടായിരുന്നു. പിന്നീട് പറഞ്ഞതെല്ലാം അമ്മയുടെ ജീവിതത്തിൽ നടന്ന കാര്യം ആയിരുന്നു. മകളെ കുറിച്ച് പറഞ്ഞ ഭാഗം വളരെ ആകാംക്ഷയോടെയാണ് ‘അമ്മ കേൾക്കാൻ ഇരുന്നത്.

പക്ഷേ, ‘അമ്മയ്ക്ക് വന്ന അതേ രോഗം മകള്‍ക്കും വരും’ എന്ന് കേട്ടതോടെ ടേപ്പ് റെക്കോര്‍ഡര്‍ ഓഫ് ചെയ്ത് അമ്മ കരയാനാരംഭിച്ചു. എല്ലാവരും ഒരുപാട് ആശ്വസിപ്പിച്ച ശേഷമാണ് ‘അമ്മ ബാക്കി കേട്ടത്. മകൾ സുന്ദരി ആയിരിക്കുമെന്നും മറ്റൊരു മേഖലയിൽ തിളങ്ങുമെന്നും അതിൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button