പത്തനംതിട്ട: നാട്ടിലേക്കുള്ള വഴിയില്‍ കാണാതായ മലയാളിയായ സൈനികന്റെ മൃതദേഹം റെയില്‍പാളത്തില്‍ നിന്ന് കണ്ടെത്തി. ശ്രീനഗറില്‍ നിന്നും അവധിയെടുത്ത് നാട്ടിലേക്ക് തിരിച്ച സൈനികനെ യാത്രക്കിടെ കാണാതാകുകയായിരുന്നു. മണ്ണടി ആര്‍ദ്ര ഭവനില്‍ (കുരമ്പോലില്‍ കിഴക്കേതില്‍) എന്‍. വാസുദേവന്‍നായരുടെ മകന്‍ വി.അനീഷ് കുമാറിന്റെ(37) മൃതദേഹമാണ് മധ്യപ്രദേശ് റെയില്‍വെ പാളത്തിൽ നിന്ന് കണ്ടെത്തിയത്. കേരള എക്‌സ്പ്രസില്‍ എ സി കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് അനീഷ് കുമാറിനെ കാണാതായത്.
ALSO READ: തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു
മദ്രാസ് റജിമെന്റില്‍ നായിക് ആയ അനീഷ് കഴിഞ്ഞ മൂന്നിനാണ് ജോലി സ്ഥലത്തു നിന്ന് നാട്ടിലേക്ക് തിരിച്ചത്. 4ന് രാവിലെ 11ന് ഡല്‍ഹിയില്‍ നിന്ന് കേരള എക്‌സ്പ്രസില്‍ കയറി. അന്നു വൈകിട്ട് 7.45ന് ആണ് അവസാനമായി ഫോണില്‍ വീട്ടുകാരുമായി ബന്ധപ്പെട്ടത്. ഇതിനു ശേഷം മൊബൈല്‍ ഫോണില്‍ കിട്ടാതായി. നേരം പുലര്‍ന്നപ്പോള്‍ അനീഷിനെ കാണാതായി എന്നാണ് ഒപ്പം യാത്ര ചെയ്തിരുന്നവരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
അനീഷിന്റെ ലഗേജുകള്‍ സീറ്റിലിരിക്കുന്ന വിവരം വീട്ടിലേക്ക് ഒരാള്‍ ഫോണില്‍ വിളിച്ചറിയിച്ചതായി ഭാര്യ ഗീതു പറഞ്ഞു. തുടര്‍ന്ന് റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട് ലഗേജുകള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അനീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
Post Your Comments