Latest NewsHealth & Fitness

ഇനിയൊരു ‘ചായകുടി ചര്‍ച്ച’; ദിവസം എത്ര ചായ കുടിക്കാം!!

ആരോഗ്യപരമായി ചായ കുടിക്കുന്നത് കൊണ്ട് യാതൊരുവിധ പ്രശ്‌നങ്ങളുമില്ല

നാട്ടിന്‍പുറത്തെ ചായക്കടയിലെ കാരണവന്‍മാരുടെ ചര്‍ച്ചയില്‍ തുടങ്ങി അന്തര്‍ദ്ദേശീയതലത്തില്‍ രാഷ്ട്രത്തലവന്‍മാരുടെ ചര്‍ച്ചകള്‍ വരെ പുരോഗമിക്കുന്നതും വളരെ പ്രധാന്യമര്‍ഹിക്കുന്ന തീരുമാനങ്ങള്‍ ഊരിത്തിരിയുന്നതും ഇതേപോലെയുളള ചായ ചര്‍ച്ചകള്‍ക്കിടയിലാണ്.

ഇതൊന്നും അല്ല ഇവിടുത്തെ കാര്യം… ചായകുടി അമിതമായാല്‍ പ്രശ്‌നമാണോ എന്നാണ് നമ്മുക്ക് അറിയേണ്ടത്. കാരണം…. കാരണങ്ങളില്ലാതെ വെറുതെ ഉല്ലാസത്തിനായി എത്ര ചായയും കുടിക്കാന്‍ മടിയില്ലാത്തവരാണ് നമ്മള്‍ മലയാളികള്‍…..ഏത് രത്രിയായാലും ഏതെങ്കിലും ചായക്കടയില്‍ കേറിയിരുന്ന് ചായമേടിച്ച് പരസ്പരം സൊറ പറഞ്ഞ് ഇരിക്കുന്നത് നമ്മുക്കെല്ലാവര്‍ക്കും പ്രിയമേറിയതാണ്. അതൊരു പുഴക്കരയില്‍ ആണെങ്കില്‍ സംഗതി കസറി… വേണ്ടിവന്നാല്‍ 6 ഉം 10 ഉം അതില്‍ക്കൂടുതലും ചായകുടിക്കാന്‍ നമ്മുക്ക് മടിയുണ്ടാകില്ലാ… അത്രക്കാണ് ചായ എന്ന പാനീയം നമ്മുടെയിടയില്‍ ചെലുത്തുന്ന സ്വാധീനം…

ഇനി ചായയുടെ ചില ഉള്ളുകളികളെക്കുറിച്ച് അറിയാം…..

ആരോഗ്യപരമായി ചായ കുടിക്കുന്നത് കൊണ്ട് യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. ചായയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, ഫ്‌ലേവനോയിഡ് പോലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന് ഗുണകരമാണ്. അതുപോലെ ചായയില്‍ അടങ്ങിയിട്ടുള്ള ടി.എഫ്-2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദിവസം രണ്ടോ മൂന്നോ ഗ്ലാസ് ചായ കുടിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്ന് പറഞ്ഞ പോലെയാണ് ചായയുടെ കാര്യവും.

40 ഗ്രാം കഫീനാണ് ഒരു കപ്പ് ചായയില്‍ അടങ്ങിയിരിക്കുന്നത്. അമിതമായി ഉപയോഗിച്ചാല്‍ ഇത് ശരീരത്തിന് ദോഷം ചെയ്യും. സ്ഥിരമായി ചായ കുടിക്കുന്നവര്‍ക്ക് ആ ശീലം പൊടുന്നനെ നിര്‍ത്തിയാല്‍ തലവേദനയും അസ്വസ്ഥതകളും അനുഭവപ്പെടുന്നത് ഈ കഫീന്‍ ഡിപ്പെന്‍ഡന്‍സി മൂലമാണ്.

ടാനിന്‍ എന്നൊരു കെമിക്കല്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് അധികമായാല്‍ ശരീരത്തിലേക്ക് ഇരുമ്പ് അംശം വലിച്ചെടുക്കുന്നത് തടയും. ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കാതെ വരുന്നത് പോഷകാഹാരകുറവിന് കാരണമാകും.

മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ചു സസ്യാഹാരം കഴിക്കുന്നവര്‍ അതിനാല്‍ അമിതമായി ചായ കുടിക്കാതെ ശ്രദ്ധിക്കണം. അതുപോലെ ചില മരുന്നുകള്‍ കഴിക്കുന്നവര്‍ അമിതമായി ചായ കുടിക്കുന്നത് ദോഷകരമാണ്. നിയന്ത്രണമില്ലാതെ ചായ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ മരുന്നുകള്‍ കഴിക്കുന്നതിനു മുമ്പായി ഡോക്ടറോട് നിര്‍ദ്ദേശം ചോദിച്ച ശേഷം മാത്രം കഴിക്കുക…

Also Read: ഷോപ്പിങ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്‍സ്റ്റഗ്രാം

shortlink

Related Articles

Post Your Comments

Related Articles


Back to top button