Latest NewsKuwait

കുവൈറ്റിൽ വൻ ലഹരി മരുന്ന് വേട്ട : വിദേശി പിടിയിൽ

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വൻ ലഹരി മരുന്ന് വേട്ട. പത്ത് ലക്ഷം ദിനാറിന്റെ ലഹരി വസ്തുക്കളുമായി യുഎസ് പൗരനും യു‌എസ് സൈന്യത്തിന് വേണ്ടി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നയാളുമാണ് പിടിയിലായത്. വിദേശ കറൻസികൾ, സ്വർണാഭരണം, വിലയേറിയ വാച്ചുകൾ എന്നിവയും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

വിദേശ വിദ്യാലയങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ, ഏഷ്യക്കാർ, യൂറോപ്യൻ സ്വദേശികൾ എന്നിവർക്കായിരുന്നു ലഹരിമരുന്ന് വിറ്റതെന്നും പകരം വിദ്യാർഥികൾ നൽകിയതാണ് സ്വർണാഭരണങ്ങളും വാച്ചുകളുമെന്ന് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകിയതായി സുരക്ഷാ അധികൃതർ പറഞ്ഞു. അതേസമയം പ്രതിയുടെ താമസസ്ഥലം റെയ്ഡ് ചെയ്ത പോലീസ് ആറ് കിലോ മരിജുവാന, 250ഗ്രാം കൊക്കെയ്ൻ, 40000 ദിനാർ, 47000 ഫിലിപ്പിനോ പെസോ, എട്ട് കുപ്പി മദ്യം, സ്വർണാഭരണങ്ങൾ, വാച്ചുകൾ എന്നിവയും കണ്ടെത്തു.

Also read  : ഒരു കോടി രൂപ വിലവരുന്ന കഞ്ചാവ് പൊലീസ് പിടികൂടി

യു‌എസ് സൈന്യത്തിനായുള്ള എയർ കാർഗോ വഴിയാണ് ലഹരിവസ്തുക്കൾ രാജ്യത്ത് എത്തുന്നത് ഗുരുതര വിഷയമാണ്. കാർഗോ വഴി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പഴുത് ഇല്ലാതാക്കാൻ യു‌എസ് സൈനിക അധികൃതരുമായി ചർച്ച നടത്തുമെന്നും അധികൃതർ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button