കൊച്ചി ; മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പിടിച്ചുവാങ്ങുകയല്ല വേണ്ടതെന്നും കോടതി വിമർശിച്ചു.സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതു താല്പര്യ ഹർജിയിലായിരുന്നു കോടതി നടപടി.
എന്ത് അധികാരത്തിന്റെ അടിസ്ഥാനത്തിൽ ആണ് ദേവസ്വം ബോർഡ് ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചത് എന്ന് വിശദീകരിയ്ക്കാൻ കോടതി ആവശ്യപ്പെട്ടു.മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 23 ക്ഷേത്രങ്ങള്‍ അഞ്ചു ലക്ഷം രൂപ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ് . കൂടുതല്‍ തുക സംഭാവന നല്‍കാന്‍ കഴിയുന്ന ക്ഷേത്രങ്ങള്‍ അത് നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു .
കോഴിക്കോട് , കാസര്‍ഗോഡ് , കണ്ണൂര്‍ , മലപ്പുറം , തൃശ്ശൂര്‍ , പാലക്കാട് എന്നീ ജില്ലകളിലെ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കായിരുന്നു ഉത്തരവ് ബാധകം . ഈയൊരു സര്‍ക്കാര്‍ ഉത്തരവിനെയാണ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത്.
Post Your Comments