നിർമാണപിഴവ് കണ്ടെത്തിയതിനെ തുടർന്ന് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി മോഡലുകൾ തിരിച്ച് വിളിച്ച് ഫോർഡ്. 2017 നവംബറിനും 2018 മാര്‍ച്ചിനുമിടയില്‍ നിര്‍മ്മിച്ച 7,249 ഇക്കോസ്‌പോര്‍ട് പെട്രോള്‍ മോഡലുകളിലെ പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ മൊഡ്യൂളിലാണ് പിഴവ് കണ്ടെത്തിയിരിക്കുന്നത്. അതിവേഗം ബാറ്ററി തീരുക, പെട്ടെന്നു ആക്‌സിലറേഷന്‍ കുറയുക തുടങ്ങിയ ലക്ഷണങ്ങളാണ് പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ മൊഡ്യൂളിലെ തകരാറിന്റെ സൂചനകൾ നൽകുന്നത്. ഇത് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ പരിഹരിക്കപ്പെടുമെന്ന് ഫോർഡ് വ്യക്തമാക്കി.
ഡീലര്‍മാര്‍ പരിശോധന ആവശ്യമായ വാഹന ഉടമകളെ നേരിട്ടു വിവരമറിയിക്കുമെന്നും വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് വെബ്സൈറ്റില്‍തിരിച്ചുവിളിച്ച കൂട്ടത്തില്‍ സ്വന്തം കാറുമുണ്ടോയെന്ന് ഉടമകള്‍ക്കും പരിശോധിക്കാമെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പുതിയ ഇക്കോസ്പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ എത്തിയത്. ഫിയസ്റ്റ സെഡാന്‍, ഫിഗൊ ഹാച്ച്ബാക്ക് മോഡലുകളെ ഫോര്‍ഡ് കഴിഞ്ഞ വര്‍ഷം തിരിച്ചു വിളിച്ചിരുന്നു.
also read : ടാറ്റ കാർ ഉടമകളുടെ ശ്രദ്ധയ്ക്ക് : ഈ മോഡൽ തിരിച്ച് വിളിക്കുന്നു
Post Your Comments