Latest NewsUAE

യുഎഇയിൽ 1000 വര്‍ഷം പഴക്കമുള്ള പള്ളി കണ്ടെത്തി

പള്ളിയുടെ അടിത്തറ വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്

അബുദാബി: യു.എ.ഇ യിലെ അല്‍-ഐനിൽ 1000 വര്‍ഷം പഴക്കമുള്ള പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇത്രയും വര്‍ഷം പഴക്കമേറിയ പളളി യു.എ.ഇയില്‍ ആദ്യമായാണ് ചരിത്രഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പള്ളിയുടെ അടിത്തറ വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

Also Read: വാഹനാപകടത്തിൽ ഒരാൾ മരിച്ചു

യുഎഇയിലെ ഇസ്ലാമിന്റെ ജനപ്രീതിയും നിര്‍ണായക സ്ഥാനവും സൂചിപ്പിക്കുന്നതാണ് ഈ ലളിതമായ മസ്ജിദെന്ന് യു.എ.ഇ യിലെ സാംസ്കാരിക ടൂറിസം വകുപ്പിലെ ചരിത്രഗവേഷകര്‍ അഭിപ്രായപ്പെട്ടു. യു.എ.ഇ യിലെ വ്യാപാര ബന്ധങ്ങളെ പോഷിപ്പിക്കുന്നതിന് ഈ പള്ളി വഹിച്ച പങ്ക് ഏറെയാണ്. രാജ്യത്തിന്റെ ഇസ്ലാമിക ചരിത്രത്തിലേയ്ക്ക് പുതിയ വെളിച്ചം വീശുന്ന കണ്ടുപിടിത്തങ്ങള്‍ തുടര്‍ന്ന്കൊണ്ടിരിക്കുകയാണെന്ന് സംസ്‌ക്കാരിക വകുപ്പിലെ പുരവസ്തു ഗവേഷകര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button