KeralaLatest News

സംസ്ഥാനത്ത് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയായി ഇരുതലമൂരികള്‍ കൂട്ടത്തോടെ പുറത്തേയ്ക്ക് വരുന്നു

വയനാട് : വരാനിരിക്കുന്ന വന്‍ ദുരന്തത്തിന്റെ സൂചനകള്‍ നല്‍കി ഇരുതല മൂരികള്‍ കൂട്ടത്തോടെ പുറത്തേയ്ക്ക് വരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ പ്രളയത്തിനു ശേഷമാണ് ഇരുതലമൂരികള്‍ കൂടുതലായും പുറത്തേയ്ക്ക് വരുന്നത്. മണ്ണിനടിയില്‍നിന്നാണ് ഇരുതലമൂരികള്‍ കൂട്ടത്തോടെ പുറത്തെത്തുന്നത്. മണ്ണിന്റെ ജൈവാംശം നഷ്ടപ്പെട്ടും മണ്ണ് ചുട്ടുപൊള്ളിയും മണ്ണിരകള്‍ ചത്തൊടുങ്ങുന്നതിനു പിന്നാലെയാണു കുരുടന്‍ എന്നറിയപ്പെടുന്ന പാമ്പുവര്‍ഗത്തില്‍പ്പെട്ട ഇരുതലമൂരികള്‍ വ്യാപകമായി പുറത്തെത്തുന്നത്.

read also : കാലാവസ്ഥ മാറുന്നു : വെള്ളപ്പൊക്കവും, കൊടും ചൂടും തീക്കാറ്റും

വയനാട്ടിലെ പനമരം, തൃശിലേരി, നടവയല്‍ മേഖലകളില്‍ ഇടവഴികളിലും വയല്‍വരമ്പുകളിലും മാത്രമല്ല, വീടുകള്‍ക്കുള്ളില്‍പോലും നൂറുകണക്കിന് ഇരുതലമൂരികള്‍ പ്രത്യക്ഷപ്പെടുന്നു. മണ്ണിന്റെ ഈര്‍പ്പം നഷ്ടപ്പെട്ടതാണ് ഇവ പുറത്തേക്കെത്താന്‍ കാരണമെന്നു പരിസ്ഥിതി വിദഗ്ധര്‍ പറയുന്നു.

വയനാട്ടില്‍ വരാനിരിക്കുന്ന വലിയ വരള്‍ച്ചയുടെ സൂചനയായും ജീവികളുടെ ആവാസ വ്യവസ്ഥയിലുണ്ടായ ഈ മാറ്റത്തെ കാണാം. മണ്ണിര, ഇരുതലമൂരി, കുഴിയാന, ചിതല്‍, മുയല്‍, കീരി തുടങ്ങി അനേകം ജീവികളുടെ ആവാസവ്യവസ്ഥയെ പ്രളയം ബാധിച്ചതായാണു വിലയിരുത്തല്‍. ഈര്‍പ്പമില്ലാത്ത അന്തരീക്ഷത്തില്‍ അധികകാലം കഴിയാന്‍ സാധിക്കാത്ത ഇരുതലമൂരികള്‍ ഇനി കൂട്ടത്തോടെ ചത്തൊടുങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button