Latest NewsKerala

പമ്പയില്‍ നവീകരണം തുടങ്ങി: പൂര്‍ത്തീകരണം 60 ദിവസത്തിനുള്ളില്‍

പമ്പയില്‍ എത്തിയിട്ടുള്ള സംഘം പാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്

പമ്പ: പ്രളയം താറുമാറാക്കിയ പമ്പയില്‍ പുന:ര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സര്‍ക്കാരിന്റെ ആവശ്യപ്രകാരം ടാറ്റാ ഗ്രൂപ്പാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. പമ്പയില്‍ എത്തിയിട്ടുള്ള സംഘം പാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ രൂപ രേഖ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കൈമാറി. 60 ദിവസം കൊണ്ട് ഇവിടെ  തീര്‍ത്ഥാടനത്തിനൊതുകുന്ന വിധം നിര്‍മ്മിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

പമ്പാ മണപ്പുറത്തെ അവശിഷ്ടങ്ങള്‍, നദിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുക, മണല്‍ നിരത്തി പുതിയ മണപ്പുറം തയ്യാറുക എന്നിവയായിരിക്കും പ്രാഥമിക പ്രവര്‍ത്തനങ്ങളായി ചെയ്യുക. കൂടാതെ ശബരിമലയില്‍
മാസപൂജ സമയത്തേയ്ക്ക് താത്കാലിക ടോയ്‌ലെറ്റ് സംവിധാനങ്ങളും അടിയന്തിരമായി ഒരുക്കം. ഇതേസമയം മണ്ഡലകാലത്തിനു മുമ്പ് പ്രളയത്തില്‍ തകര്‍ന്ന ടോയ്‌ലെറ്റുകള്‍ മാറ്റി പണിയും. പമ്പയില്‍ നിന്നും ദൂരെയായിരിക്കും പുതിയതിന്റെ നിര്‍മ്മാണം.

ALSO READ:ത്രിവേണി മുങ്ങിയിട്ടും ചെങ്ങന്നൂര്‍ അറിയാതെ പോയത്: രക്ഷാപ്രവര്‍ത്തനങ്ങള്‍ വന്‍പരാജയമെന്നു വിലയിരുത്തല്‍

മാലിന്യസംസ്‌കരണ പ്ലാന്റ് പുതിക്കി പണിയണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പ്ലാന്റിന്റെ പരിശോധനയ്ക്കു ശേഷമായിരിക്കും ഇത് നിര്‍ണയിക്കുക. കൂടാതെ ത്രിവേണി പാലത്തോടുചേര്‍ന്ന് ബെയ്‌ലി മാതൃകയില്‍ താത്കാലിക പാലം നിര്‍മ്മിക്കും. എന്നാല്‍ സ്ഥിരം പാലം മകരവിളക്കിനു ശേഷമായിരിക്കും പണിയുക. സര്‍ക്കാര്‍ സഹായത്തോടെയായരിക്കും ദേവസ്വം ബോര്‍ഡ് പാലം നിര്‍മ്മിക്കുക. ജനുവരി 14-നുശേഷമാകും ഇതിന് തറക്കല്ലിടുക. കൂടാതെ പമ്പ മാസപൂജയ്ക്ക് സഞ്ചാരയോഗ്യമാക്കിയ ദേവസ്വം എന്‍ജിനീയര്‍മാര്‍ക്ക് പ്രത്യേക പാരിതോഷികം ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button