KeralaLatest News

സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ്

ഈ സാഹചര്യത്തിൽ മാലിന്യനിർമ്മാർജനത്തിന് അടിയന്തര പ്രധാന്യം നൽകാനാണ്

കൊച്ചി : പ്രളയത്തിന് ശേഷം സംസ്ഥാനത്ത് പലയിടങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചിരുന്നു. എന്നാൽ എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. പ്രളയശേഷം എറണാകുളം ജില്ലയിൽ ടൺകണക്കിന് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരുന്നു. ഇതാണ് രോഗം പടരുന്നതിനുള്ള പ്രധാനകാരണം.

ഈ സാഹചര്യത്തിൽ മാലിന്യനിർമ്മാർജനത്തിന് അടിയന്തര പ്രധാന്യം നൽകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കുടുംബശ്രീ മുഖേന വോളണ്ടിയേഴ്സിനെ ഇറക്കി വീടുവീടാന്തരം ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. 1089 വാർഡുകളാണ് ജില്ലയിൽ പകർച്ച രോഗ ഭീഷണി നേരിടുന്നത്.

Read also:പ്രളയക്കെടുതി; മലപ്പുറത്തെ ടൂറിസം മേഖലയ്ക്ക് കനത്ത നാശനഷ്ടം

കൂടാതെ ശുചീകരണ പ്രവർത്തനത്തിൽ ചെന്നൈയിൽ നിന്നുള്ള വിദഗ്ദരുടെ സഹായവും തേടും. ജില്ലയിൽ ഈ മാസം 31 പേർ എലിപ്പനിക്ക് ചികിത്സ തേടിയിരുന്നു.ഒരാൾ മരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button