Latest NewsIndia

ഇത്തരം വാഹനങ്ങളുടെ പെര്‍മിറ്റ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: വൈദ്യുതിയും ബദല്‍ ഊര്‍ജവും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വൈദ്യുതി, എഥനോള്‍ ബയോഡീസല്‍ സിഎന്‍ജി, മെഥനോള്‍ ബയോഫ്യൂവല്‍ എന്നിവ ഉപയോഗിക്കുന്ന ഓട്ടോറിക്ഷ, ബസ്, ടാക്‌സി എന്നിവയ്‌ക്കെല്ലാം തീരുമാനം ബാധകമാണെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

Also Read : കടല്‍വെള്ളം ശുദ്ധീകരിച്ച്കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയുമായി നിതിന്‍ ഗഡ്കരി

വൈദ്യുതിയും പാരമ്പര്യേതര ഊര്‍ജവും ഉപയോഗിക്കുന്ന വാഹനങ്ങളുടെ അനുപാതം വര്‍ധിപ്പിക്കാന്‍ ഓല, ഉബര്‍, തുടങ്ങിയ സേവനദാതാക്കളോട് മന്ത്രി ആവശ്യപ്പെട്ടു. ജലവാഹനങ്ങള്‍ പുറത്തിറക്കണം, അലഹബാദ് മുതല്‍ വാരണാസി വരെ 1.5 മീറ്റര്‍ ആഴത്തില്‍ ജലപാതയുണ്ട്. കുംഭമേളക്കാലത്ത് കോടിക്കണക്കിനാളുകള്‍ ഇവിടെയെത്തും. 500-600 വീതം സീറ്റുകളുള്ള ജലവാഹനങ്ങള്‍ പുറത്തിറക്കുക. അനുമതികള്‍ എട്ട് ദിവസത്തിനകമെന്ന് ഗഡ്കരി ഉറപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button