Latest NewsKerala

പല തവണ കയറിപിടിച്ചു; ലൈംഗിക ചുവയോടെയുള്ള സംസാരവും പതിവ്; ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ മൊഴി പുറത്ത്

ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലം തങ്ങള്‍ക്ക് തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നുവെന്ന്

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നൽകിയ മൊഴികൾ പുറത്ത്. ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലം തങ്ങള്‍ക്ക് തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നുവെന്ന് രണ്ട് കന്യാസ്ത്രീകളാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ബിഷപ്പ് പല തവണ തങ്ങളെ ആലിംഗനം ചെയ്‌തിട്ടുണ്ട്. മിക്കപ്പോഴും ലൈംഗിക ചുവയോടെ സംസാരിക്കുമായിരുന്നു. ജലന്ധര്‍ മഠത്തില്‍ വച്ച്‌ പല തവണ തങ്ങളെ കയറിപിടിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കി. സംഭവത്തെ തുടർന്ന് കന്യാസ്ത്രീകൾ ഭഗല്‍പ്പൂര്‍ ബിഷപ്പിനോട് കാര്യം പറയുകയും ചെയ്തിരുന്നു. സംഭവത്തിൽ ഭഗൽപൂർ ബിഷപ്പിന്റെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.

ALSO READ: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍

അതേസമയം ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേസിൽ നിരവധി വഴിത്തിരിവുകൾ ഉണ്ടായിട്ടും കന്യാസ്ത്രീ തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതിനിടെ കന്യാസ്ത്രീയെ പണവും പദവിയും നൽകി സ്വാധീനിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴി തന്നെ അന്വേഷണ സംഘത്തിനു മുന്നില്‍ രണ്ടാം തവണയും കന്യാസ്ത്രീ തുറന്നു പറഞ്ഞതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ വേറെ വഴിയില്ല എന്ന അവസ്ഥയിലാണ് അന്വേഷണസംഘവും. അതേസമയം ജലന്ധര്‍ ബിഷപ്പിനെ അടുത്ത ദിവസം കേരളത്തിലേക്ക് വിളിച്ചുവരുത്തി അറസ്‌റ്റ് രേഖപ്പെടുത്താന്‍ അന്വേഷണ സംഘം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button