Latest NewsMollywoodNews

ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തിൽ ദിലീപ് നായകൻ

വലിയ വാർത്ത പ്രാധാന്യം ഒന്നുമില്ലാതെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. വലിയ വാർത്ത പ്രാധാന്യം ഒന്നുമില്ലാതെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നേരത്തെ ചിത്രം ഒന്നുമായില്ല എന്നാണ് ഉണ്ണികൃഷ്ണൻ അറിയിച്ചത്. പിന്നെ അപ്രതീക്ഷിതമായി ചിത്രം ആരംഭിക്കുകയായിരുന്നു. ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.

ചിത്രത്തിൽ 2 നായികമാർ ആണ് ഉള്ളത്. മമ്‌താ മോഹൻദാസും പ്രിയ ആനന്ദും ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്. എസ്രാ എന്ന ചിത്രത്തിന് ശേഷം പ്രിയ ആനന്ദ് അഭിനയിക്കുന്ന ചിത്രമാണ് ഇത്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം മറ്റൊരു ദിലീപ് റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. 2014ല്‍ പദ്ധതിയിട്ട ബി ഉണ്ണികൃഷ്ണന്‍ദിലീപ് ചിത്രം ഡേറ്റ് ഉള്‍പ്പടെയുള്ള പലവിധ കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ആ ചിത്രത്തിലേക്ക് എത്തുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button